ad
Deshabhimani

പാലക്കാട് വൃദ്ധദമ്പതികൾ വീട്ടിൽ മരിച്ചനിലയിൽ

found died
വെബ് ഡെസ്ക്

Published on Mar 09, 2026, 10:06 PM | 1 min read

പാലക്കാട്: മണ്ണാർക്കാട് ശിവൻകുന്ന് അങ്കണവാടിക്ക് സമീപം വീടിനുള്ളിൽ വൃദ്ധ ദമ്പതികളെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലക്കുളത്തിൽ വീട്ടിൽ അയ്യപ്പൻ (86), ഭാര്യ കല്യാണിക്കുട്ടി (76) എന്നിവരാണ് വീടിനുള്ളിൽ ഒരേ കയറിൽ തൂങ്ങി മരിച്ചത്. ഇളയ മകൻ രാജൻ തിങ്കൾ പകൽ മൂന്നിന്‌ വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവർക്കും വാർധക്യ സഹജമായ അസുഖങ്ങളുണ്ട്. ഇതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതാണെന്നാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. മക്കൾ: ബാലകൃഷ്ണൻ, രവീന്ദ്രൻ, രാജൻ, സുധ. മരുമക്കൾ: വിജയലക്ഷ്മി, സുനിത, സുജിന, ഭാസി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home