ad
Deshabhimani

സരോവരത്ത് കണ്ടെത്തിയ മൃതദേഹം വിജിലിൻ്റേത് തന്നെ; ഡിഎൻഎ പരിശോധനയില്‍ സ്ഥിരീകരണം

Vijil Missing Case
വെബ് ഡെസ്ക്

Published on Dec 16, 2025, 10:12 AM | 1 min read

കോഴിക്കോട്: കോഴിക്കോട് സരോവരം പാർക്കിൽ നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങൾ കാണാതായ വെസ്റ്റ്ഹിൽ സ്വദേശി വിജിലിന്റേതെന്ന് സ്ഥിരീകരിച്ചു. കണ്ണൂരിലെ റീജിയണൽ ഫോറൻസിക് ലാബിൽനിന്നുള്ള പരിശോധന ഫലം എലത്തൂർ പൊലീസിന് ലഭിച്ചു. വിജിലിന്റെ അമ്മയുടെയും സഹോദരന്റെയും സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.


2019 മാർച്ച് 24നാണ് വിജിലിനെ കാണാതായത്. വിജിലും മൂന്നു സുഹൃത്തുക്കളും പലപ്പോഴും ഒരുമിച്ചുണ്ടായിരുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചു. പിന്നാലെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം ചുരുളഴിയുന്നത്. അമിത ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ച വിജിലിന്റെ മൃതദേഹം സുഹൃത്തുക്കളായ നിഖിലും ദീപേഷും രഞ്ജിത്തും ചെളിയിൽ താഴ്‌ത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home