എളമക്കരയിൽ ട്വിസ്റ്റ്: വിദ്യാർഥിനി അപകടത്തിൽപ്പെട്ടത് നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ഡോർ തുറന്നപ്പോൾ

Screengrab
കൊച്ചി: എറണാകുളം എളമക്കരയിൽ സൈക്കിളിൽ പോയ സ്കൂൾ വിദ്യാർഥിനി വാഹനാപകടത്തിൽപ്പെട്ട സംഭവത്തിൽ നിർണായക വഴിത്തിരിവ്. പ്ലസ് വൺ വിദ്യാർഥിനി ദീക്ഷിതയെ ഇടിച്ചിട്ടത് പുറകിൽവന്ന കറുത്ത കാറല്ലെന്ന് പുതിയ സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി. വഴിയരികിൽ പാർക്ക് ചെയ്ത ഈക്കോ വാനിന്റെ ഡോർ അശ്രദ്ധമായി തുറന്നപ്പോഴാണ് ദീക്ഷിത സൈക്കിളിൽനിന്നും വീണത്. വാനിനകത്തുണ്ടായിരുന്ന സുഭാഷ് നഗർ സ്വദേശി രാജി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
വിദ്യാർഥിനിയെ ഇടിച്ചുവീഴ്ത്തിയ കാർ നിർത്താതെ പോയി എന്ന തരത്തിലായിരുന്നു അന്വേഷണം നടത്തിയിരുന്നത്. സൈക്കിളിൽ വരുന്ന വിദ്യാർഥി റോഡിലേക്ക് മറിഞ്ഞുവീഴുന്നതും തൊട്ടുപിന്നാലെ വരുന്ന കാർ നിർത്താതെ മുന്നോട്ടു പോകുന്നതുമായിരുന്നു ആദ്യം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കണ്ടത്. എന്നാൽ വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് സംഭവ സ്ഥലത്തെ വീട്ടിൽ സ്ഥാപിച്ച മറ്റൊരു സിസിടിവി കാമറ പൊലീസ് പരിശോധിച്ചത്.
ഇതിൽ ഈക്കോ വാനിന്റെ ഡോർ തുറക്കുന്നതും വിദ്യാർഥിനി താഴെ വീഴുന്നതും കാണാം. വാനിലുണ്ടായിരുന്ന രാജിയാണ് രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയതും.











0 comments