എൽനിനോ ശക്തിപ്പെടുന്നു

തിരുവനന്തപുരം: പസഫിക്ക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തിപ്രാപിക്കുന്നത് സ്ഥിരീകരിച്ചതോടെ മൺസൂൺ കൂടുതൽ ദുർബലമായേക്കുമെന്ന് ആശങ്ക. സമുദ്രാന്തരീക്ഷ വ്യവസ്ഥകളിലും മാറ്റം പ്രകടമായിത്തുടങ്ങിയതായി വിവിധ കാലാവസ്ഥാ ഏജൻസികൾ വ്യക്തമാക്കി. പസഫിക്ക് സമുദ്രം അമിതമായി ചൂടുപിടിക്കുന്ന പ്രതിഭാസമായ എൽനിനോ ലോക കാലാവസ്ഥാ വ്യവസ്ഥയെ സ്വാധീനിക്കും.
ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ കാലവർഷ സമയത്ത് എൽനിനോ ശക്തിപ്പെടുന്നത് ആശങ്കയോടെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കാണുന്നത്. ഇൗ പ്രതിഭാസം മൺസൂൺ മഴയുടെ അളവിനെ സ്വാധീനിക്കുകയും വരൾച്ചയ്ക്ക് സമാനമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്‌തിട്ടുണ്ട്. നിലവിലുള്ള എൽനിനോ കൂടുതൽ ശക്തിപ്രാപിച്ച് സൂപ്പർ എൽനിനോ ആകാനുള്ള സാധ്യതയും അമേരിക്കൻ ക്ലൈമറ്റ് പ്രെഡിക്‌ഷൻ കേന്ദ്രം മുന്നോട്ടുവയ്‌ക്കുന്നു.
കാലവർഷക്കുറവ് കാർഷികമേഖയെ ഗുരുതരമായി ബാധിക്കും. വൈദ്യുതി, കുടിവെള്ളം എന്നിവയുടെ ലഭ്യതയിലും പ്രതിസന്ധിയുണ്ടാകും. ജൂലൈ, ആഗസ്ത് മാസങ്ങളിൽ ലഭിക്കേണ്ട മഴയിൽ വലിയ ഇടവേള ഉണ്ടാകാനും സാധ്യതയുമുണ്ട്. പെട്ടെന്ന് ഒരു നിശ്ചിതപ്രദേശത്ത് അതിതീവ്രമഴയും പ്രതീക്ഷിക്കണം.









0 comments