11ന് ‘വലിയ’ സമൻസ്; 14ന് ഒരു ‘മങ്ങൽ’

ഇഡി സമൻസ് എന്ന പേരിൽ മനോരമ 11, 14 തീയതികളിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങൾ. ആദ്യത്തേതിൽ സമൻസ് കോപ്പിയുടെ നന്പരും വിലാസവും വ്യക്തമാകുംവിധം വലുതായി കൊടുത്തിരിക്കുന്നു. 14ന് വിവേക് കിരണിന്റെ വിലാസമില്ലാത്ത സമൻസ് അവ്യക്തമായി നൽകിയിരിക്കുന്നു
തിരുവനന്തപുരം
മുഖ്യമന്ത്രിയുടെ മകനെതിരായ വാർത്ത ‘വിശ്വസിപ്പി’ക്കാൻ മനോരമ കഴിഞ്ഞ രണ്ടു ദിവസം പ്രസിദ്ധീകരിച്ച ഇഡി നോട്ടീസിലും കൃത്രിമം കാട്ടിയതായി തെളിഞ്ഞു. 11നും 14നും പ്രസിദ്ധീകരിച്ച നോട്ടീസിന്റെ കോപ്പികളിൽ പ്രകടമായ വ്യത്യാസമാണുള്ളത്.
ആദ്യത്തെ ഇ ഡി സമൻസ് കോപ്പിയുടെ നന്പരും വിലാസവും വായിക്കാൻ പറ്റുംവിധം വലുതാക്കിയാണ് കൊടുത്തത്. വിലാസംമാത്രം പേനകൊണ്ട് എഴുതിയിരുന്നു.
(ഉത്സവക്കമ്മിറ്റി രസീത് പോലെ പൂരിപ്പിക്കുന്നതാണോ ഇ ഡി നോട്ടീസ് എന്ന സംശയം അന്ന് തന്നെ ഉയർന്നിരുന്നു.) കേസ് ‘ലാവ്‌ലിൻ’ എന്നാക്കി പുതിയ നുണ കൊടുക്കേണ്ടിവന്നതോടെ രണ്ടാമത്തെ സമൻസ് ആർക്കും വായിക്കാൻ പറ്റാത്ത വിധമാക്കി. ലൈഫ് മിഷൻ സമൻസ് എന്ന് പറഞ്ഞ് മനോരമ 11ന് പുറത്തുവിട്ട നോട്ടീസ് നന്പർ ‘കെസിസെഡ്‌ഒ / 2023 / 769’ ആണെങ്കിൽ 14 കൊടുത്ത സമൻസിന്റെ അടിക്കുറിപ്പിലുള്ളത് ‘കെസിസെഡ്‌ഒ / 02 / 2020’ എന്നാണ്. ആദ്യം കൊടുത്ത നോട്ടീസിലെ നന്പരോ വിലാസമോ വിശദാംശങ്ങളോ അല്ല രണ്ടാമത്തേതിൽ.
രണ്ടാമത് പ്രസിദ്ധീകരിച്ച സമൻസിൽ വിവേക് കിരണിന്റെ പേര് ഉണ്ടെങ്കിലും വിലാസമില്ല. ആകെ ഒരു നോട്ടീസ് അയച്ച കാര്യമേ ഇഡിയും മനോരമയും പറയുന്നുള്ളു. അപ്പോൾ രണ്ട് തരത്തിലുള്ള നോട്ടീസ് എങ്ങനെവന്നു എന്ന സംശയം ബാക്കി. വ്യാജമായി നിർമിച്ചതിന്റെ വിശ്വാസ്യതപോലും ഉറപ്പാക്കാതെയാണ് മനോരമ വാർത്തയുണ്ടാക്കുന്നതെന്ന് ഇതിലൂടെ വ്യക്തമായി.










0 comments