Deshabhimani

കോഴിക്കോട് ആളുമാറി ഇ ഡി റെയ്ഡ്; മത്സ്യത്തൊഴിലാളിയുടെ വീട്ടിൽ പരിശോധന, പ്രതിഷേധവുമായി നാട്ടുകാർ

ed raid kozhikode
വെബ് ഡെസ്ക്

Published on Nov 20, 2026, 01:09 PM | 1 min read

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ആളുമാറി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കൊയിലാണ്ടിയിലാണ് സംഭവം. അന്വേഷിച്ചെത്തിയ വ്യക്തിക്ക് പകരം അതേ പേരിലുള്ള മത്സ്യത്തൊഴിലാളിയായ മറ്റൊരു വ്യക്തിയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. പുലർച്ചെ മുതലാണ് ഇവിടെ പരിശോധന നടത്തിയത്. വീട് ഇതല്ലെന്നു പറഞ്ഞിട്ടും പരിശോധന തുടരുകയായിരുന്നു ഇ ഡിയെന്നും മണിക്കൂറുകൾക്കുശേഷമാണ് ആളുമാറിയ വിവരം തിരിച്ചറിഞ്ഞതെന്നും നാട്ടുകാർ പറയുന്നു. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി.


ഇന്ന് പുലർച്ചെയാണ് വീട്ടിൽ പരിശോധനയ്ക്കായി ഇഡി ഉദ്യോഗസ്ഥർ എത്തിയത്. വീട്ടുകാർക്ക് പുറത്തിറങ്ങാനോ ജോലി ചെയ്യാനോ ക‍ഴിഞ്ഞില്ല. ഏറെ നേരം ക‍ഴിഞ്ഞാണ് ആളുമാറിയതാണെന്ന് ഉദ്യോഗസ്ഥർക്ക് മനസിലായത്. പ്രായമായവരടക്കം വീട്ടിലുണ്ടായിരുന്നെങ്കിലും വിവരങ്ങൾ കൃത്യമായി പറയാതെ ഇ ഡി റെയ്ഡ് തുടരുകയായിരുന്നെന്നും വീട്ടിലെ സാധനങ്ങളടക്കം വലിച്ചുവാരിയിട്ടെന്നും വീട്ടുടമസ്ഥനായ നൗഷാദ് പറഞ്ഞു.


സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇഡി പരിശോധന നടക്കുന്നുണ്ട്. പത്തിടങ്ങളിലാണ് നിലവിൽ പരിശോധന. കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് റെയ്ഡ്. ഹവാല, സ്വർണകടത്ത് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധന.


കൊയിലാണ്ടിയില്‍ നടന്ന സംഭവത്തില്‍ ഇ ഡി മാപ്പു പറയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. അഞ്ച് മണിക്കൂറോളമാണ് വീട്ടില്‍ അതിക്രമിച്ചുകയറി ഇ ഡി റെയ്ഡ് നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home