ad
Deshabhimani

എഴുത്തച്ഛൻ പുരസ്‌കാരം എൻ എസ് മാധവന് മുഖ്യമന്ത്രി സമ്മാനിച്ചു

eazhuthachan award 2024

eazhuthachan award 2024

വെബ് ഡെസ്ക്

Published on Jan 16, 2025, 05:35 PM | 1 min read

തിരുവനന്തപുരം : 2024ലെ എഴുത്തച്ഛൻ പുരസ്‌കാരം എൻ എസ് മാധവന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന പരിപാടിയിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. സാംസ്കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ ഐഎഎസ് സ്വാ​ഗതം പറഞ്ഞു.


കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ആദരഭാഷണം നടത്തി. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പ്രശസ്തിപത്രം വായിച്ചു. ആന്റണി രാജു എംഎൽഎ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ, കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home