ad
Deshabhimani

ഇം​ഗ്ലണ്ടിനെ തളച്ച് ഘാന; ​ഗോൾരഹിത സമനില

England v Ghana FIFA World Cup

ഇം​ഗ്ലണ്ടിന്റെ ​ഗോൾശ്രമം ചെറുക്കുന്ന ഘാന ഗോൾ കീപ്പർ ബെഞ്ചമിൻ അസാറെ

വെബ് ഡെസ്ക്

Published on Jun 24, 2026, 06:17 AM | 1 min read

ബോസ്റ്റൺ: ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് എൽ മത്സരത്തിൽ, ഘാന തീർത്ത കടുത്ത പ്രതിരോധത്തിന് മുന്നിൽ മുന്നേറാനാകാതെ ഇം​ഗ്ലണ്ട്. മത്സരം സമനിലയിൽ കലാശിച്ചു. ഇരുടീമുകൾക്കും ഗോൾ നേടാനായില്ല.


ആദ്യ മത്സരത്തിൽ ക്രോയേഷ്യയെ 4-2 ന് തോൽപ്പിച്ച ഇം​ഗ്ലീഷ് പട കടുത്ത പോരാട്ടമാണ് നേരിട്ടത്. പാനാമയ്ക്കെതിരെ 1-0 ന്റെ വിജയം നേടി എത്തിയ ഘാനയാകട്ടെ, കളി തുടങ്ങിയതു മുതൽ തന്നെ ഇംഗ്ലണ്ടിന്റെ ആക്രമണാത്മക ശൈലിയെ തളയ്ക്കാനുള്ള ലക്ഷ്യത്തിലായിരുന്നു.


ആദ്യ പകുതിയിൽ പന്തിന്റെ 80 ശതമാനത്തോളം നിയന്ത്രണം ഇംഗ്ലണ്ടിന് ഉണ്ടായിരുന്നെങ്കിലും, അത് പകുതി അവസരങ്ങളായി മാറ്റാനേ അവർക്ക് കഴിഞ്ഞുള്ളൂ. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്‌നും മറ്റുള്ളവരും അപകടകരമായ പൊസിഷനുകളിൽ എത്തിയപ്പോഴൊക്കെ ഘാനാ താരങ്ങൾ അവർക്ക് ചുറ്റും പ്രതിരോധക്കോട്ടകെട്ടി. ഇംഗ്ലണ്ടിന്റെ ഒട്ടേറെ മുന്നേറ്റങ്ങൾ ഗോൾ കീപ്പർ ബെഞ്ചമിൻ അസാറെയും ചെറുത്തു. ഘാനയ്ക്കും ​ഗോൾ അവസരങ്ങൾ സൃഷ്ടിക്കാനായില്ല.


ഈ ലോകകപ്പിലെ ഒരു മത്സരത്തിൽ ഇരുപക്ഷത്തുനിന്നും ലക്ഷ്യത്തിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാത്ത ആദ്യത്തെ 45 മിനിറ്റായിരുന്നു കളിയിലെ ആദ്യ പകുതി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home