ആദ്യ വിജയവുമായി ക്രൊയേഷ്യ; പാനമ പുറത്ത്

photo credit: FIFA World Cup via X
ടൊറന്റോ : ഗ്രൂപ്പ് എല്ലിലെ ആവേശപ്പോരാട്ടത്തിൽ ക്രൊയേഷ്യയ്ക്ക് ആദ്യ ജയം. പാനമയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് കഴിഞ്ഞ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർ ഈ ലോകകപ്പിൽ ആദ്യ വിജയം നേടിയത്. ഇതോടെ മൂന്ന് പോയിന്റുമായി ക്രൊയേഷ്യ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തി. രണ്ട് തോൽവിയോടെ പാനമ ലോകകപ്പിൽ നിന്ന് പുറത്തായി.
ഗോളൊഴിഞ്ഞു നിന്ന ആദ്യ പകുതിക്കുശേഷം ക്രൊയേഷ്യ ആക്രമിച്ച കളിച്ചു. 54ാം മിനിറ്റിലാണ് ക്രൊയേഷ്യയുടെ വിജയഗോൾ പിറക്കുന്നത്. ആന്റെ ബുഡിമിർ ആണ് വിജയഗോൾ നേടിയത്. ലക്ഷ്യത്തിലേക്ക് ഇരുടീമുകളും പന്ത് തൊടുത്തെങ്കിലും പനാമയ്ക്ക് അവസരങ്ങൾ ഗോളാക്കാനായില്ല.
ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ക്രൊയേഷ്യ പരാജയപ്പെട്ടത്. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ഘാന ഇംഗ്ലണ്ടിനെ ഗോൾ രഹിത സമനിലയിൽ തളച്ചതോടെ ഇരു ടീമുകളും നാല് പോയിന്റ് വീതം നേടി മുന്നിലാണ്. ഗോൾ വ്യത്യാസത്തിൽ ഇംഗ്ലണ്ടാണ് മുന്നിൽ.
പാനമയെ തോൽപ്പിച്ചതോടെ ക്രൊയേഷ്യയുടെ നോക്കൗട്ട് പ്രതീക്ഷകൾ വീണ്ടും സജീവമായി. ഘാനയുമായി 28നാണ് അവസാന മത്സരം. ഒരു വിജയവും ഒരു സമനിലയുമായെത്തുന്ന ഘാനയുമായുള്ള മത്സരഫലമാണ് മുൻ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരുടെ ഈ ലോകകപ്പിലെ വിധി നിർണയിക്കുന്നത്. അതേ ദിവസം തന്നെ ഇംഗ്ലണ്ട് പാനമയെയും നേരിടും.









0 comments