ad
Deshabhimani

ഇറാനെതിരെ യുദ്ധം തുടരാനാകില്ല; പ്രമേയം പാസാക്കി യുഎസ് സെനറ്റ്; പിന്തുണച്ച് റിപ്പബ്ലിക്കൻ സെനറ്റർമാരും

Donald Trump

ഡോണാൾഡ് ട്രംപ് | PHOTO: AFP

വെബ് ഡെസ്ക്

Published on Jun 24, 2026, 06:35 AM | 1 min read

വാഷിങ്ടൺ ഡി സി: ഇറാനെതിരായ അമേരിക്കൻ സൈനിക നടപടി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് സെനറ്റ് പ്രമേയം പാസാക്കി. 48നെതിരെ 50 വോട്ടുകൾക്കാണ് പ്രമേയം പാസായത്. സൈനിക നടപടികൾ ഏകപക്ഷീയമായി തീരുമാനമെടുത്ത് നടപ്പാക്കിയ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി നൽകുന്നതാണ് പ്രമേയം.


ഈ മാസം ആദ്യം ജനപ്രതിനിധി സഭ പാസാക്കിയ യുദ്ധാധികാര പ്രമേത്തിനാണ് അനുകൂലമായി സെനറ്റ് അംഗീകാരം നൽകിയത്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർടിയിലെ നാല് സെനറ്റർമാരും പ്രമേയത്തെ പിന്തുണച്ചു. ഒരു ഡെമോക്രാറ്റ് അം​ഗം ഒഴികെ പാർടിയിലെ ബാക്കിയെല്ലാവരും പ്രമേയത്തെ അനുകൂലിച്ച. രണ്ട് റിപ്പബ്ലിക്കൻ സെനറ്റർമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.


യുദ്ധരംഗത്തുനിന്ന് യുഎസ് സായുധ സേനയെ പിൻവലിക്കാൻ പ്രസിഡന്റിനോട് നിർദേശിക്കുന്ന പ്രമേയം കോൺഗ്രസിന്റെ ഇരുസഭകളും പാസാക്കുന്നത് ഇതാദ്യമായാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home