print edition ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം: പതാകദിനം ആചരിച്ചു

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിൽ പ്രസിഡന്റ് വി വസീഫ് പതാക ഉയർത്തുന്നു
തിരുവനന്തപുരം : തൃശൂരിൽ 19 മുതൽ 22 വരെ നടക്കുന്ന ഡിവൈഎഫ്ഐ പതിനാറാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററിൽ പ്രസിഡന്റ് വി വസീഫ് പതാക ഉയർത്തി. സെക്രട്ടറി വി കെ സനോജ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ആർ രാഹുൽ, ജെ എസ് ഷിജൂഖാൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ കെ എം സച്ചിൻദേവ്, വി അനൂപ്, ആര്യ രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൽ എസ് ലിജു, വി എസ് ശ്യാമ തുടങ്ങിയവർ പങ്കെടുത്തു.










0 comments