ad
Deshabhimani

print edition ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം; കൊടിമരജാഥ പ്രയാണം തുടങ്ങി

DYFI.jpg

പതാക ജാഥയ്ക്ക‍് കോഴിക്കോട് മുക്കത്ത് നല്‍കിയ സ്വീകരണം

വെബ് ഡെസ്ക്

Published on Aug 18, 2026, 01:19 AM | 1 min read

തിരുവനന്തപുരം/ കോഴിക്കോട്‌: തൃശൂരിൽ നടക്കുന്ന ഡിവൈഎഫ്‌ ഐ സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള കൊടിമര, പതാകാ ജാഥകൾക്ക്‌ ജില്ലകളിൽ ഉജ്ജ്വലവരവേൽപ്പ്‌. കണ്ണൂർ കൂത്തുപറന്പിൽനിന്ന്‌ ഞായറാഴ്ച പ്രയാണമാരംഭിച്ച പതാകജാഥ ജില്ലയിലെ പര്യടനം പൂർത്തിയാക്കി കോഴിക്കോട്‌ ജില്ലയിലേക്ക്‌ കടന്നപ്പോൾ ലഭിച്ചത്‌ ഹൃദ്യമായ സ്വീകരണം.

കോഴിക്കോട്‌ കക്കട്ടിലിലായിരുന്നു ആദ്യ സ്വീകരണം.


പേരാന്പ്ര, ഉള്ളിയേരി, താമരശേരി, മുക്കം എന്നിവിടങ്ങളിലെ സ്വീകരണശേഷം ജില്ലാ അതിർത്തിയായ വാലില്ലാപ്പുഴയിൽനിന്ന് മലപ്പുറത്തേക്ക് സ്വീകരിച്ചു. അരീക്കോട്, മഞ്ചേരി എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ചൊവ്വ രാവിലെ 8.30ന് ആനക്കയത്തുനിന്ന് പര്യടനം ആരംഭിക്കും.


ഒമ്പതിന് പെരിന്തൽമണ്ണയിൽ സ്വീകരണം നൽകും. 10.30ന് പുലാമന്തോളിൽനിന്ന് പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കും. പാലക്കാട്‌ ജില്ലയിലെ പര്യടനം പൂർത്തിയാക്കി തൃശൂ‍ർ ജില്ലയിൽ പ്രവേശിച്ച്‌ വൈകിട്ട്‌ അഞ്ചിന്‌ സമ്മേളന നഗരിയിലെത്തും.


കോൺഗ്രസുകാർ അരുംകൊലചെയ്ത അനശ്വര രക്തസാക്ഷികൾ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും സ്‌മൃതിമണ്ഡപത്തിൽനിന്നാണ്‌ തിങ്കളാഴ്ച കൊടിമരജാഥ പ്രയാണം ആരംഭിച്ചത്‌. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി എ മുഹമ്മദ് റിയാസ്‌ ഉദ്ഘാടനം ചെയ്തു.


ആദ്യദിനം വെഞ്ഞാറമൂട്ടിൽനിന്ന്‌ പുറപ്പെട്ട്‌ കിളിമാനൂർ വഴി കൊല്ലം ജില്ലയിലേക്ക്‌ കടന്നു. തുടർന്ന്‌ നിലമേൽ, അഞ്ചൽ, കൊട്ടാരക്കര, പത്തനംതിട്ടയിലെ ഏനാത്ത്, അടൂർ ടൗൺ, ആലപ്പുഴയിലെ ചെങ്ങന്നൂർ ടൗൺ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി തിരുവല്ലയിൽ സമാപിച്ചു.


ചൊവ്വാഴ്‌ച കോട്ടയത്തെ ചങ്ങനാശേരി, കോട്ടയം ടൗൺ, ഏറ്റുമാനൂർ ടൗൺ, എറണാകുളത്തെ മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി എന്നിവിടങ്ങളിൽ സ്വീകരണത്തിനുശേഷം തൃശൂരിലെ കൊടകരയിൽ സമാപിക്കും. ബുധനാഴ്‌ച കൊടകരയിൽനിന്ന്‌ സമ്മേളന നഗരിയായ സഖാവ്‌ പുഷ്‌പൻ നഗറിലെത്തിക്കും. വൈകിട്ട്‌ അഞ്ചിന്‌ പതാക ഉയർത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home