പോരാട്ടങ്ങൾക്ക് ഊർജം പകരാൻ : ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം

ഡിവെെഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന പ്രസിഡന്റ് വി വസീഫ് പതാക ഉയർതുന്നു
തൃശൂർ : 16-ാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനം തൃശൂർ റീജിയണൽ തിയറ്ററിലെ പുഷ്പൻ നഗറിൽ നടനും ആക്റ്റീവിസ്റ്റുമായ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്തു .സമ്മേളന നഗറിയിൽ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പതാക ഉയർത്തി
51,93,881 അംഗങ്ങളുടെ പ്രതിനിധികളായി 590 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, സെക്രട്ടറി ഹിമാഘ്നരാജ് ഭട്ടാചാര്യ, ട്രഷറർ സജീവ്‌കുമാർ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളും രാജ്യത്തെ സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളും സമ്മേളനം ചർച്ച ചെയ്യും.










0 comments