പവർകട്ടിനെതിരെ ഡിവൈഎഫ്ഐ ചൂട്ട് മാർച്ച് നടത്തി

തിരുവനന്തപുരം: അപ്രഖ്യാപിത പവർ കട്ട് ഏർപ്പെടുത്തി ജനങ്ങളെ ദുരിതത്തിലാക്കുന്ന യുഡിഎഫ് സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ കെഎസ്‌ഇബി ഓഫീസുകളിലേക്കും ചൂട്ട് മാർച്ച് സംഘടിപ്പിച്ചു. ചൂട്ടുമായി കെഎസ്‌ഇബി ഓഫീസുകൾക്ക് മുന്നിലേക്ക് നടന്ന മാർച്ചിൽ നൂറുകണക്കിന് യുവാക്കൾ അണിനിരന്നു.
മണിക്കൂറുകൾ നീളുന്ന പവർകട്ട് കാരണം എല്ലാ മേഖലയിലുള്ളവരും കടുത്ത പ്രയാസത്തിലാണ്. രാത്രി അടിക്കടിയുണ്ടാവുന്ന കട്ട് വയോധികരെയും കിടപ്പുരോഗികളെയും കൈക്കുഞ്ഞുള്ള അമ്മമാരെയും വിദ്യാർഥികളെയും ഒരുപോലെ വലക്കുന്നു. ആശുപത്രികൾ, ഭക്ഷണശാലകൾ, ചെറുകിട വ്യവസായ യൂണിറ്റുകൾ, ഹോസ്റ്റലുകൾ, വ്യാപാരകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനത്തെയെല്ലാം പവർകട്ട് ദോഷകരമായി ബാധിച്ചു.










0 comments