സംസ്ഥാനത്തിന്റെ അമ്പതാമത് ചീഫ് സെക്രട്ടറി; ഡോ. എ ജയതിലക് ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അമ്പതാമത് ചീഫ് സെക്രട്ടറിയായി ഡോ. എ ജയതിലക് ചുമതലയേറ്റു. വൈകിട്ട് ചീഫ് സെക്രട്ടറിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ വിരമിക്കുന്ന ചീഫ് സെക്രട്ടറി ശാരദാ മുരളീധരനിൽനിന്നാണ് ജയതിലക് ചുമതല സ്വീകരിച്ചത്.
ഇരുവരും മെഡിക്കൽ വിദ്യാർഥികളായി ഒരുമിച്ചുണ്ടായിരുന്നു. 1990ൽ ശാരദാ മുരളീധരൻ സിവിൽ സർവീസിലേക്ക് എത്തി. 1991ൽ ഡോ. എ ജയതിലകും. ശാരദാ മുരളീധരന് എട്ടു മാസമേ ചീഫ് സെക്രട്ടറി പദവിയിലിരിക്കാനേ കഴിഞ്ഞുള്ളുവെങ്കിൽ ജയതിലകിന് അടുത്തവർഷം ജൂൺവരെ സർവീസുണ്ട്.










0 comments