പരിചയക്കാരനെന്ന വ്യാജേന മദ്യംനൽകി അവശനാക്കി, മാല കവർന്ന് മുങ്ങി; മൂന്ന് പേര്‍ അറസ്റ്റില്‍

മധ്യവയസ്കനെ മദ്യംനൽകി അവശനാക്കിയ ശേഷം സ്വർണമാല കവർന്ന കേസിലെ പ്രതികളെ പൊലീസ് പിടികൂടിയപ്പോള്‍
കറുകച്ചാല്‍ (കോട്ടയം): മദ്യം നൽകി അവശനാക്കിയ ശേഷം സ്വർണമാല കവർന്ന പ്രതികൾ പിടിയിലായി. ആലപ്പുഴ ചേർത്തല സ്വദേശി സുധീഷ് കുമാർ (45), കൊമ്മാടി സ്വദേശി അനീഷ് ആന്റണി (47), കരുനാഗപ്പള്ളി തേവലക്കര സ്വദേശി അനിൽ കെ രാജൻ (47) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ശനി പകല്‍ കറുകച്ചാലിലെ ബാറിൽ വച്ച് മുൻപരിചയക്കാരെന്ന വ്യാജേന കറുകച്ചാൽ ശാന്തിപുരം സ്വദേശി ജോസഫ് വർഗീസ്(61) എന്നയാളെ പ്രതികൾ സമീപിച്ചു. തുടർന്ന് കറുകച്ചാലിലെ മദ്യവിൽപ്പനശാലയിൽ നിന്നും മദ്യം വാങ്ങി മാമൂടിന് സമീപം കൊച്ചു റോഡിലൂള്ള ജോസഫ് വർഗീസിന്റെ സുഹൃത്തിന്റെ വീട്ടിലും പിന്നീട് ബാറിലുമെത്തി മദ്യപിച്ചു. അവശനിലയിലായ ജോസഫിനെ വീട്ടിലെത്തിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് നാലുപേരും രണ്ടു ബൈക്കുകളായി ചിങ്ങവനം മാളിയേക്കടവ് ഭാഗത്തുള്ള ആളൊഴിഞ്ഞ പുരയിയിടത്തിലെത്തിച്ച് അക്രമിച്ചശേഷം നാലു പവന്റെ മാലയുമായി കടന്നു.
മാല ചിങ്ങവനത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് കണ്ടെടുത്തു. 3,50,000 രൂപയ്ക്കാണ് വിറ്റത്. 2,96,000 പ്രതികളുടെ കൈവശം ഉണ്ടായിരുന്നുതായി ഡിവൈഎസ്‌പി എസ് ആഷാദ് അറിയിച്ചു. സബ് ഇൻസ്പെക്ടർ ടി എസ് ജയകൃഷ്ണൻ, സിപിഒമാരായ ജോഷി സേവ്യർ, ബ്രിജിത് കൃഷ്ണ, ആന്റണി വിക്ടർ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. സുധീഷ് കുമാറിനും അനീഷ് ആന്റണിയ്ക്കും മറ്റ് സ്റ്റേഷനുകളില്‍ മോഷണ കേസുകളുണ്ട്.











0 comments