ad
Deshabhimani

ഡോ. മാലതി ദാമോദരൻ അന്തരിച്ചു‌‌‌‌

MALATHI.
വെബ് ഡെസ്ക്

Published on Sep 27, 2025, 07:43 AM | 1 min read

തിരുവനന്തപുരം: ഡോ. മാലതി ദാമോദരൻ (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകളാണ്. ശാസ്തമംഗലം ലെയിനിലുള്ള വീട്ടിൽ പുലർച്ചെ മൂന്നരയോടെ ആയിരുന്നു അന്ത്യം.

ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വെല്ലൂരിൽ ശിശുരോഗ വിദഗ്ധയായി മാലതി സേവനം അനുഷ്ഠിച്ചിരുന്നു. അവിടെ നിന്നും വിരമിച്ച ശേഷം ശാസ്തമംഗലത്ത് ശ്രീ രാമകൃഷ്ണ മിഷൻ ആശുപത്രിയിൽ ജോലി ചെയ്തു


ഇന്ത്യയിലെ പ്രമുഖ ജനകീയാരോഗ്യ സംഘടനയായ മെഡിക്കോ ഫ്രെണ്ട്സ് സർക്കിളിന്റെ പ്രവർത്തകയായിരുന്നു.


പരേതനായ ഡോ. എ ഡി ദാമോദരൻ ആണ് ഭർത്താവ്. മക്കൾ: പ്രൊഫ. സുമം​ഗല( ഡൽഹി യൂണിവേഴ്സിറ്റി അധ്യാപിക), ഹരീഷ് ദാമോദരന്‍( ഇന്ത്യൻ എക്സ്പ്രസ് റൂറൽ എഡിറ്റർ). സഹോദരങ്ങള്‍: ഇ എം രാധ, പരേതരായ ഇ എം ശ്രീധരന്‍, ഇ എം ശശി. സംസ്കാരം നാളെ ഉച്ചക്ക് 12 മണിക്ക് ശാന്തികവാടത്തിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home