ad
Deshabhimani

print edition "ഭാഭ'യിൽനിന്ന്‌ 
ചിന്തയിലേക്ക്‌

mp parameshwaran with yechury

സീതാറാം യെച്ചൂരി എം പി പരമേശ്വരനുമായി സൗഹൃദം പങ്കുവയ്ക്കുന്നു (ഫയൽ ചിത്രം)

വെബ് ഡെസ്ക്

Published on Aug 12, 2026, 01:00 AM | 1 min read

മോസ്‌കോയിലെ പവർ ഇൻസ്‌റ്റിറ്റ്യൂട്ടിലെ പഠനകാലത്ത് എം പി പരമേശ്വരന്‌‌ സോവിയറ്റ് യൂണിയനിലെ ജനജീവിതം മനസിലാക്കാനും കമ്യൂണിസ്റ്റ് പാർടിയെക്കുറിച്ച് കൂടുതലറിയാനും കഴിഞ്ഞു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടേഷൻ കഴിഞ്ഞ് മുംബൈയിലേക്ക്‌ തിരിച്ചുപോയ അദ്ദേഹത്തിന്റെ മനസ്‌ അപ്പോഴും ജനകീയ പ്രശ്‌നങ്ങളിലായിരുന്നു.


ജീവിക്കുന്നത്‌ സാധാരണ ജനങ്ങളുടെ ഉന്നമനത്തിനാണെന്നും അവരുടെ ഇടയിൽ ജനകീയ ശാസ്‌ത്ര പ്രചാരണമാണ്‌ ജീവിത ലക്ഷ്യമെന്നും എം പി വിശ്വസിച്ചു. അതിനിടയ്ക്കാണ്‌ "ചിന്ത'യുടെ ചുമതല വഹിക്കാൻ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലെ ജോലി രാജിവച്ചത്‌. ഇഎംഎസിന്റെ നിർദേശപ്രകാരമായിരുന്നു അത്. ഒപ്പം ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തനത്തിലും സജീവമായി. ജനകീയ ശാസ്ത്ര പുസ്തക വിഭാഗത്തിൽ മുപ്പതിലേറെ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. വിവിധ പ്രസിദ്ധീകരണങ്ങളിലായി മുന്നൂറിലേറെ ശാസ്ത്രലേഖനങ്ങളും എഴുതി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിക്കേ ടൈപ്പ്റൈറ്ററുകൾക്കായി മലയാളം കീബോർഡ് വികസിപ്പിക്കണമെന്ന ആശയം കൊണ്ടുവന്നതും തുടക്കമിട്ടതും എംപിയാണ്. പിന്നീട് കംപ്യൂട്ടർ കീബോർഡുകൾ മലയാളത്തിൽ വരുന്നതിന് അടിത്തറയായത് ആ ആശയമായിരുന്നു. എകെജിയെക്കുറിച്ച് 2007ൽ ഷാജി എൻ കരുൺ എടുത്ത ഡോക്യുമെന്ററിയിൽ ഇഎംഎസ് ആയി അഭിനയിച്ചത് എം പിയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home