ad
Deshabhimani

പുല്ലൂർ പെരിയ പഞ്ചായത്ത് എൽഡിഎഫ് ഭരിക്കും; ഡോ.സി കെ സബിത പ്രസിഡന്റ്

C K Sabitha Pullur Periya panchayat president
വെബ് ഡെസ്ക്

Published on Dec 29, 2025, 11:37 AM | 1 min read

കാസർകോട്: കാസർകോട് പുല്ലൂർ പെരിയ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എൽഡിഎഫിന് വിജയം. അമ്പലത്തറ വാർഡിൽനിന്നും വിജയിച്ച സിപിഐ എമ്മിലെ ഡോ.സി കെ സബിതയെ പ്രസിഡന്റായി നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. എൽഡിഎഫിനും യുഡിഎഫിനും തുല്യ അംഗങ്ങൾ ഉള്ളതിനാൽ വോട്ടെടുപ്പിൽ ഇരുവർക്കും തുല്യ വോട്ട് ലഭിച്ചതിനെ തുടർന്നാണ് നറുക്കെടുപ്പ് വേണ്ടിവന്നത്.


കോൺഗ്രസിലെ ഉഷ എൻ നായരാണ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത്. സബിതയ്ക്കും ഉഷയ്ക്കും ഒൻപത് വീതം വോട്ടാണ് ലഭിച്ചത്. എൻഡിഎ അംഗം തെരഞ്ഞെടുപ്പിൽനിന്നും വിട്ടുനിന്നു.


സിപിഐ എം അമ്പലത്തറ ലോക്കൽ സെക്രട്ടറിയാണ് സി കെ സബിത.


യുഡിഎഫ് –ബിജെപി അവിശുദ്ധ സഖ്യത്തെ അതിജീവിച്ച് ഈ തെരഞ്ഞെടുപ്പിൽ പുല്ലൂര്‍ പെരിയ പഞ്ചായത്തിൽ വന്‍ മുന്നേറ്റമാണ് എൽഡിഎഫ് നടത്തിയത്. എല്‍ഡിഎഫില്‍ സിപിഐ എം 8 സീറ്റിലും സിപിഐ ഒരു സീറ്റിലും വിജയിച്ചു. യുഡിഎഫില്‍ കോണ്‍ഗ്രസ് 8 ഇടത്തും മുസ്ലിംലീഗ് ഒരിടത്തും വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റും ലഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home