ad
Deshabhimani

പ്രഥമ ഡോ. എപിജെ അബ്ദുൾ കലാം മെമ്മോറിയൽ പുരസ്കാരം നടൻ മധുവിന്‌

actor madhu award.png
വെബ് ഡെസ്ക്

Published on Aug 23, 2025, 04:17 PM | 1 min read

തിരുവനന്തപുരം: പ്രഭാകിരൺ നാഷണൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഡോ. എപിജെ അബ്ദുൾ കലാം മെമ്മോറിയൽ പുരസ്കാരം നടൻ മധുവിന് സമർപ്പിച്ചു. നടന്റെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ വച്ച് പ്രശസ്ത സിനിമാ നടനും പ്രഭാകിരൺ നാഷണൽ ട്രസ്റ്റ്‌ ഡയറക്ടറുമായ ജോസ്‌, ട്രസ്റ്റ്‌ ചെയർമാൻ അഡ്വ. റ്റി രാജേഷ് ബാബുവും ചേർന്നാണ് നവതി പിന്നിട്ട മധുവിന് പുരസ്കാരം സമ്മാനിച്ചത്.
പ്രസ്തുത ചടങ്ങിൽ ട്രസ്റ്റ്‌ വൈസ്. ചെയർമാൻ. വൈഷ്ണവ് ആർ ശേഖർ, കോ കോർഡിനേറ്റർ ഗീത, ആർ ബൈജു, സുദേവൻ, കലാസാഹിത്യകാരി സുശീല കുമാരി, എഴുത്തുകാരനും പ്രഭാഷകനുമായ ബി ആർ. രാജേഷ്, ഫിലിം എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ശരത് ലത്തീഫ്, നടൻ രാജേഷ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home