ad
Deshabhimani

'ബുദ്ധിപൂർവ്വം ചിന്തിക്കാൻ' ഇസ്രയേലിനോട് ആവശ്യപ്പെട്ടെന്ന് ട്രംപ്; നെതന്യാഹുവുമായുള്ള രഹസ്യബന്ധം മറച്ചുവെക്കാൻ ശ്രമം

Image Credit : gamereactor

Image Credit : gamereactor

വെബ് ഡെസ്ക്

Published on Jun 20, 2026, 06:55 AM | 1 min read

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ ഇസ്രയേൽ നടത്തുന്ന നരനായാട്ടിന് ആയുധവും പണവും നൽകി സഹായിക്കുന്ന അമേരിക്കയുടെ കപട സമാധാന മുഖം വീണ്ടും ചർച്ചയാകുന്നു. ലെബനനുമായി വെടിനിർത്തൽ ധാരണയിൽ എത്താൻ ഇസ്രയേലിനോട് താൻ വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നുവെന്ന അവകാശവാദവുമായി യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് രംഗത്തെത്തി.


ഇറാനുമായുള്ള സമാധാന ചർച്ചകളെ ബാധിക്കാതിരിക്കാൻ ചില സമയങ്ങളിൽ ശാന്തത പാലിക്കുകയും ബുദ്ധിപൂർവ്വം ചിന്തിക്കുകയും വേണമെന്ന് താൻ സയണിസ്റ്റ് അധികൃതരോട് ആവശ്യപ്പെട്ടതായി ട്രംപ് പറഞ്ഞു. എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ യുദ്ധക്കൊതിയനായ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നേരിട്ട് സംസാരിച്ചോ എന്ന ചോദ്യത്തിൽ നിന്നും ട്രംപ് തന്ത്രപൂർവ്വം ഒഴിഞ്ഞുമാറി.


മേഖലയിൽ യുഎസ് പിന്തുണയോടെ ഇസ്രയേൽ അഴിച്ചുവിട്ട കടുത്ത ആക്രമണങ്ങൾക്കൊടുവിലാണ് ഇസ്രയേലും ഹിസ്ബുള്ളയും വെടിനിർത്തൽ കരാറിൽ എത്തിയത്. ലെബനൻ സമയം വൈകുന്നേരം 4 മണിയോടെയാണ് വെടിനിർത്തൽ നിലവിൽ വന്നതെന്ന് യുഎസ് അധികൃതർ സ്ഥിരീകരിച്ചു. അമേരിക്കയുടെയും ഖത്തറിൻറെയും മധ്യസ്ഥതയിലും ഇറാന്റെ സഹകരണത്തോടെയുമാണ് ഈ നിർണായക കരാർ സാധ്യമായത്.


ഹിസ്ബുള്ളയുടെ ഭാഗത്തു നിന്ന് തിരിച്ചടി ഉണ്ടാകാത്ത പക്ഷം തങ്ങൾ യുദ്ധത്തിനില്ലെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചെങ്കിലും, അവരുടെ അധിനിവേശ സൈന്യം തെക്കൻ ലബനനിൽ തന്നെ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് കരാർ ലംഘിക്കാനുള്ള നീക്കമാണെന്ന ആശങ്ക ശക്തമാണ്. വെടിനിർത്തൽ പ്രഖ്യാപിച്ച് ആദ്യ മണിക്കൂറിൽ തന്നെ ഇസ്രയേൽ വീണ്ടും വ്യോമാക്രമണം നടത്തിയതായി ലെബനൻ സുരക്ഷാ വൃത്തങ്ങൾ ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home