ad
Deshabhimani

കാസര്‍കോട് വളർത്ത് നായയെ പുലി കടിച്ച് കൊന്നു

dog killed
വെബ് ഡെസ്ക്

Published on Jan 19, 2026, 09:30 AM | 1 min read

ഇരിയണ്ണി: വളർത്ത് നായയെ പുലി പിടിച്ചു. ഇരിയണ്ണി പഞ്ചായത്തിലെ വയറിംഗ് തൊഴിലാളിയായ സന്തോഷിന്റെ വീട്ടിലെ ഒരു വയസ് പ്രായമുള്ള വളർത്ത് നായയെയാണ് പുലി കടിച്ച് കൊന്നത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.കെട്ടിയിട്ട നായ മാരകമായി മുറിവേറ്റ രീതിയിൽ ശരീരത്തിന്റെ പകുതി ഭാഗം നഷ്ടപെട്ട അവസ്ഥയിൽ ചത്ത് കിടക്കുന്നത് തിങ്കളാഴ്ച രാവിലെ വീട്ടുകാർ കാണുകയായിരുന്നു.


സന്തോഷിന്റെ ഇളയച്ഛൻ കുഞ്ഞിക്കണ്ണൻ മണിയാണിയുടെ രണ്ട് നായയെ മാസങ്ങൾക്ക് മുമ്പ് പുലിപിടിച്ചിരുന്നു. ഇരിയണ്ണി, പയം, കുണിയേരി, ബേപ്പ് പ്രദേശങ്ങളിൽ പുലി സാന്നിദ്ധ്യം രൂക്ഷമാണ്.രണ്ടാഴ്ച മുമ്പ് കുണിയേരി ബെള്ളാട്ടെ നാരായണന്റെ വീട്ടിലെ നായയെ പുലി പിന്തുണർന്ന് പിടിച്ച് കൊണ്ട് പോകുന്ന ദൃശ്യം മാധ്യമങ്ങളിൽ വന്നിരുന്നു.



പടം.......ഇരിയണ്ണി പയത്തിലെ വയറിംഗ് തൊഴിലാളിയായ സന്തോഷിന്റെ വീട്ടിലെ വളർത്ത് നായ പുലി കടിച്ച് കൊന്ന അവസ്ഥയിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home