ad
Deshabhimani

വിവാഹം കഴിഞ്ഞ് രണ്ടര മാസം; ഫ്ലാറ്റിൽ നിന്ന് വീണ് നവവധു മരിച്ചു

NDMC FLAT
വെബ് ഡെസ്ക്

Published on Jul 05, 2026, 08:06 PM | 1 min read

ന്യൂഡൽഹി: ഡൽഹിയിൽ നവവധു ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചു. ലോധി കോളനിയിലെ എൻഡിഎംസി റസിഡൻഷ്യൽ കോംപ്ലക്സിന്റെ മൂന്നാം നിലയിൽ നിന്നാണ് യുവതി വീണത്. പുഷ്പ് വിഹാർ സ്വദേശിയായ ആകൃതി (28) ആണ് മരണപ്പെട്ടത്. വിവാഹം കഴിഞ്ഞ് രണ്ടര മാസം മാത്രമാണ് ആയതേയുള്ളൂ. സ്ത്രീധന പീഡനത്തെത്തുടർന്നുള്ള കൊലപാതകമാണെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.


ശനിയാഴ്ച പാലികാ കുഞ്ചിലെ ബി ബ്ലോക്ക് ഫ്ലാറ്റിൽ നിന്നാണ് ആകൃതി വീണത്. ഉടൻ തന്നെ ഇവരെ എയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 24 നായിരുന്നു ആകൃതിയുടെ വിവാഹം. ഛത്തർപൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു യുവതി.


മകൾ ആത്മഹത്യ ചെയ്യില്ലെന്നും സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന് കൊലപ്പെടുത്തിയതാണെന്നുമാണ് ആകൃതിയുടെ കുടുംബത്തിന്റെ ആരോപണം. പ്രതികളെ രക്ഷിക്കാൻ വേണ്ടിയാണ് ഇതൊരു ആത്മഹത്യയായി ചിത്രീകരിക്കുന്നതെന്ന് ആകൃതിയുടെ സഹോദരൻ ആരോപിച്ചു. തന്റെ സഹോദരി മാനസികമായി ഏറെ കരുത്തുള്ളവളായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് വെറും രണ്ടുമാസം തികയുന്നതിനിടയിൽ സ്ത്രീധനം ആവശ്യപ്പെട്ട് ആകൃതിയെ ഭർതൃവീട്ടുകാർ മാനസികമായും ശാരീരികമായും ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home