ഡോക്‌ടർ ട്രെയിൻ തട്ടി മരിച്ചനിലയിൽ

പ്രതീകാത്മകചിത്രം
കൊല്ലം : കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കുഴിമതിക്കാട് രാമകൃപയിൽ രസ്‌ന എസ് കുമാറാ (38)ണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 5.30നാണ് അപകടം. കൊച്ചുവേളിയിൽ നിന്ന് മൈസൂരുവിലേക്ക് പോയ ട്രെയിനാണ് തട്ടിയതെന്നാണ് വിവരം. കരീപ്ര ഇഎസ്ഐ ഡിസ്പെൻസറിയിലെ ഡോക്ടറാണ്. നിലവിൽ തിരുവനന്തപുരത്താണ് താമസം.
ആർപിഎഫും ഈസ്റ്റ് പൊലീസും സ്ഥലത്ത് എത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. അച്ഛൻ: സന്തോഷ് കുമാർ (റിട്ട. കൃഷിവകുപ്പ്). അമ്മ: പരേതയായ രൂപ.









0 comments