ad
Deshabhimani

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മകള്‍ മരിച്ചു; താമരശേരിയിൽ ഡോക്ടറുടെ തലയ്ക്ക് വെട്ടി അച്ഛൻ

doctor attacked at thamarassery
വെബ് ഡെസ്ക്

Published on Oct 08, 2025, 03:04 PM | 1 min read

താമരശേരി: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. മെഡിക്കൽ ഓഫീസർ അസിസ്റ്റൻ്റ് സർജൻ ഡോ.വിപിനാണ് (36) തലയ്ക്ക് വെട്ടേറ്റത്. മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരി അനയയുടെ പിതാവ് സനൂപ് എന്നയാളാണ് ഡോക്ടറെ ആക്രമിച്ചത്. ബുധനാഴ്ച ഉച്ചയോടെ ആശുപത്രി സുപ്രണ്ടിൻ്റ മുറിയിൽവെച്ചായിരുന്നു സംഭവം.


"എന്റെ മകളെ കൊന്നവനല്ലേ" എന്ന് ആക്രോശിച്ചായിരുന്നു ഡോക്ടറെ സനൂപ് ആക്രമിച്ചത്. ഡോക്ടറുടെ തലയിൽ ഗുരുതരമായി മുറിവുണ്ട്. സനൂപിനെ താമരശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. വെട്ടാനുപയോഗിച്ച കത്തിയും കസ്റ്റഡിയിലെടുത്തു. ഡോ.വിപിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home