ഡോക്ടർമാരുടെ സ്ഥലം മാറ്റത്തിന് കോഴ ചോദിച്ച് ലോബികൾ സജീവം

തിരുവനന്തപുരം: ഡോക്ടർമാരുടെ സ്ഥലംമാറ്റത്തിന് കോഴ വാഗ്ദാനം ചെയ്ത് ലോബികൾ സജീവം. ഡോക്ടർമാർക്ക് താത്പര്യമുള്ള സ്ഥലത്തേക്ക് മാറ്റം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ലോബികൾ ഡോക്ടർമാരെ സമീപിക്കുന്നത്. അടുത്തിടെ പത്തനംതിട്ട ജില്ലയിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടർക്ക് തലസ്ഥാനത്തേക്ക് സ്ഥലംമാറ്റം നൽകാമെന്ന വാഗ്ദാനവുമായി ഇവർ സമീപിച്ചതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.
യു ഡി എഫ് സർക്കാർ അധികാരത്തിൽ വന്നതു മുതൽ മാനദണ്ഡം പാലിക്കാതെയുള്ള സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് വ്യാപക പരാതി ഉയർന്നിട്ടുണ്ട്. ആരോഗ്യ വകുപ്പിലും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരെയും ഡോക്ടർമാരെയും ജീവനക്കാരെയും യാതൊരു മാനദണ്ഡവും പാലിക്കാതെ സ്ഥലം മാറ്റിയെന്ന പരാതി ഉയർന്നിരിക്കെയാണ് സ്ഥലംമാറ്റത്തിന് കോഴ ആവശ്യപ്പെട്ടു കൊണ്ടുള്ള പുതിയ ആരോപണം കൂടി ഉയരുന്നത്.










0 comments