മുണ്ടത്തിക്കോട് വെടിക്കോപ്പ് അപകടം
print edition കാണാതായവരെ തിരിച്ചറിഞ്ഞതായി സൂചന

മുണ്ടത്തിക്കോട് വെടിക്കോപ്പ് അപകടം

സ്വന്തം ലേഖകൻ
Published on Apr 25, 2026, 02:34 AM | 1 min read
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കോപ്പ് നിർമാണശാലയിലെ അപകടത്തിൽ കാണാതായവരെ ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞതായി സൂചന. ബുധനാഴ്‌ച നൽകിയ 28 ശരീരഭാഗങ്ങൾ, ഒരു മൃതദേഹം എന്നിവയിൽ നിന്നുള്ള ഡിഎൻഎ സാന്പിളുകൾ ബന്ധുക്കളുടേതുമായി പൊരുത്തപ്പെടുന്നുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ.
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിൽ നടത്തിയ പരിശോധനയിൽ പോസിറ്റീവ് ഫലമാണ് ലഭിച്ചത്. കൂടുതലും വളരെ ചെറിയ ശരീര ഭാഗങ്ങളായതിനാൽ 100 ശതമാനം ഉറപ്പുവരുത്തിയശേഷം ശനിയാഴ്‌ച ഫലം തൃശൂർ ഗവ. മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗത്തിനു കൈമാറും.
വെള്ളിയാഴ്‌ചയിലെ തെരച്ചിലിൽ ലഭിച്ച ശിരസ്സ് കാണാതായ ഒരാളുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. ഇത് ഉറപ്പിക്കുന്നതിനായി ഡിഎൻഎ പരിശോധനയ്‌ക്ക് സാന്പിൾ എടുത്തിട്ടുണ്ട്. വ്യാഴാഴ്‌ച 103 ശരീരഭാഗങ്ങളുടെയും വെള്ളിയാഴ്‌ച തിരച്ചിലിൽ ലഭിച്ച 11 ഭാഗങ്ങളുടെയും ഡിഎൻഎ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനയുടെ ഫലം അടുത്ത ദിവസങ്ങളിൽ വരും. നിലവിൽ സംസ്‌കരിച്ച മൃതദേഹങ്ങളുടെയടക്കം ശരീര ഭാഗങ്ങൾ ഇതിലുണ്ടെന്നാണ് നിഗമനം. അതേസമയം ചിന്നിച്ചിതറിയ ചെറിയ ഭാഗങ്ങളിൽനിന്ന് ഡിഎൻഎ പരിശോധന ദുഷ്‌കരമാണ്.










0 comments