print edition ഭരണം നിയന്ത്രിക്കാൻ പ്രത്യേക സമിതി വേണം; കരുക്കൾ നീക്കി അസംതൃപ്തർ

വി ഡി സതീശൻ

സി കെ ദിനേശ്
Published on Jul 04, 2026, 04:37 AM | 1 min read
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ഏകപക്ഷീയ നിലപാടുകളും വിവാദങ്ങളും തുടർക്കഥയായ സാഹചര്യത്തിൽ കെപിസിസി യോഗം അടിയന്തരമായി വിളിക്കണമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ. കെപിസിസി ജനറൽ സെക്രട്ടറി എം ആർ അഭിലാഷ് കത്ത് നൽകിയപ്പോൾ, മറ്റ് പല നേതാക്കളും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോട് നേരിട്ട് ആവശ്യമുന്നയിച്ചു. പ്ലീഡര്‍ നിയമനംമുതൽ വിഴിഞ്ഞം വരെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് അഭിലാഷിന്റെ കത്ത്.
നേതാക്കൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് മുഖ്യമന്ത്രി വിലകൽപ്പിക്കുന്നില്ല. പ്രതിപക്ഷം മാത്രമല്ല, കോൺഗ്രസ് നേതാക്കൾവരെ പരസ്യമായി എതിർത്ത വിഷയങ്ങളിൽപ്പോലും നിലപാട് തിരുത്താൻ വിസമ്മതിക്കുന്നു. മന്ത്രിമാരെയും കോൺഗ്രസ് നേതാക്കളെയും ഇരുട്ടത്ത് നിർത്തിയാണ് പല പ്രഖ്യാപനങ്ങളും. പിഎം ശ്രീ, വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്, സ്വകാര്യ മേഖലയിലെ കരിമണൽ ഖനനം, വിഴിഞ്ഞം ഓഹരി വിൽപ്പന എന്നിവ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
സർക്കാരിനേയും പാർടിയേയും ഏകോപിപ്പിക്കാന്‍ പ്രത്യേക സമിതി വേണമെന്നും നയപരമായ തീരുമാനങ്ങൾ സമിതിയുടെ അനുമതിയോടെ നടപ്പാക്കണമെന്നുമാണ് ആവശ്യം. കെ സി വേണുഗോപാലിന്റെയും വി എം സുധീരൻ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെയും പിന്തുണയോടെയാണ് പുതിയ നീക്കം.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ നിയമിച്ചതിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ് ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടുണ്ട്.










0 comments