ad
Deshabhimani

സ്ഥാനാർഥി നിർണയത്തിൽ കലഹം; കുന്നംകുളം മണ്ഡലം മഹിള കോൺഗ്രസ് പ്രസിഡന്റ് രാജിവച്ചു

reshma satheesh
വെബ് ഡെസ്ക്

Published on Nov 23, 2025, 06:05 PM | 1 min read

കുന്നംകുളം: തൃശൂർ കുന്നംകുളം നഗരസഭയിൽ പണം വാങ്ങി സീറ്റ്‌ വിറ്റതായി ആരോപണം. സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മഹിളാ കോൺഗ്രസ്‌ നേതാവ്‌ രാജിവച്ചു. മഹിളാ കോൺഗ്രസ്‌ കുന്നംകുളം മണ്ഡലം പ്രസിഡന്റ്‌ രേഷ്‌മ സതീഷാണ്‌ പാർടിയിൽ നിന്നും രാജിവച്ചത്‌. യൂത്ത്‌ കോൺഗ്രസ്‌ കുന്നംകുളം മണ്ഡലം വൈസ്‌ പ്രസിഡന്റ്‌, ഡിജിറ്റൽ മീഡിയാ കോർഡിനേറ്റർ, ദളിത്‌ കോൺഗ്രസ്‌ ജില്ലാ ഭാരവാഹി സ്ഥാനങ്ങളും രേഷ്‌മ രാജിവച്ചു.


കുന്നംകുളം നഗരസഭ 21-ാം ഡിവിഷനായ നെഹ്‌റുനഗർ പട്ടികജാതി വനിതാ സംവരണമാണ്‌. ഇ‍ൗ ഡിവിഷനിൽ സ്ഥാനാർഥിയായി രേഷ്‌മയെ ആദ്യം പരിഗണിച്ചിരുന്നു. എന്നാൽ ഒടുവിൽ മറ്റൊരു സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ഇതിനുപിന്നിൽ സാമ്പത്തിക താൽപര്യമാണെന്ന്‌ രേഷ്‌മ പറയുന്നു.

വിഷയത്തിൽ ഡിസിസി പ്രസിഡന്റ്‌ ജോസഫ്‌ ടാജറ്റിനും കുന്നംകുളം ചുമതലയുള്ള ഒ അബ്‌ദുറഹിമാൻകുട്ടിയോടും പരാതി അറിയിച്ചു. കെപിസിസിക്കും പരാതി നൽകി. എന്നാൽ അനുകൂല നടപടിയുണ്ടായില്ല. തുടർന്ന്‌ ഞായർ ഡിസിസി ഓഫീസിൽ എത്തിയാണ്‌ രാജിക്കത്ത്‌ നൽകിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home