ad
Deshabhimani

ജീവനാംശത്തെ ചൊല്ലി തര്‍ക്കം; മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു

crime murder
വെബ് ഡെസ്ക്

Published on Jul 23, 2026, 02:58 PM | 1 min read

തൃശൂർ : തൃശൂരിൽ മകൻ അച്ഛനെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊന്നു. തൃശൂർ മടവാക്കരയിലാണ് സംഭവം. മടവാക്കര സ്വദേശിയായ എൺപത്തൊൻപതുകാരൻ കൃഷ്ണനാണ് കൊല്ലപ്പെട്ടത്.


സംഭവവുമായി ബന്ധപ്പെട്ട് മകൻ രാധാകൃഷ്ണനെ (54) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭൂമി നൽകിയിട്ടും തനിക്ക് ജീവനാംശം നൽകിയില്ലെന്ന് കാട്ടി കൃഷ്ണൻ മകൻ രാധാകൃഷ്ണനെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. മറ്റൊരു മകന്റെ വീട്ടിലായിരുന്നു കൃഷ്ണൻ താമസിച്ചിരുന്നത്. ചൊവ്വാഴ്ചയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. ഇടതു ചെവിയോട് ചേർന്ന് ആഴത്തിൽ മുറിവേറ്റ നിലയിൽ കട്ടിലിൽ ഇരിക്കുന്ന രീതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.


മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഭൂമി നൽകിയിട്ടും മകൻ തന്നെ സംരക്ഷിക്കുകയോ ജീവനാംശം നൽകുകയോ ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണൻ മുൻപ് രാധാകൃഷ്ണനെതിരെ കേസ് കൊടുത്തിരുന്നു. ഇതിലുള്ള കടുത്ത പകയാണ് മകനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, പ്രതിയായ രാധാകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home