ad
Deshabhimani

പ്രതിഷേധത്തിനെത്തിയാല്‍ വ്യാജ ലഹരിക്കേസിൽ കുടുക്കും; വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

mumbai
വെബ് ഡെസ്ക്

Published on Jul 23, 2026, 03:44 PM | 1 min read

മുംബൈ : വീണ്ടും പ്രതിഷേധവുമായെത്തിയാൽ വ്യാജ ലഹരിക്കേസിൽ കുടുക്കുമെന്ന് വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. സംഭവത്തിന്റെ വീ‍ഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.


ഇതിന് പിന്നാലെയാണ് ഉദ്യോ​ഗസ്ഥനെ സസ്പെൻഡ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചത്. ഡൽഹിയിലെ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തവരെ പൊലീസ് തല്ലിച്ചതയ്ക്കുകയാണുണ്ടായത്. മുംബൈയിലും വിദ്യാർഥികൾ കേന്ദ്ര സർക്കാരിനെതിരെ ശക്തമായി പ്രതിഷേധിക്കുകയാണ്. ശിവാജി പാർക്ക്, ചെമ്പൂർ, ആസാദ് മൈദാൻ തുടങ്ങിയിടങ്ങളിൽ നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ വിവിധയിടങ്ങളിൽനിന്ന് വിദ്യാർഥികൾ എത്തിയിരുന്നു. ഇത്തരത്തിൽ എത്തിയ വിദ്യാർഥികളെയാണ് പോലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയത്.


മുംബൈയിൽ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥിയെ വാഹനത്തിൽ പിടിച്ചുകയറ്റിയ ശേഷം, വീണ്ടും പ്രതിഷേധത്തിലേക്ക് പോയാൽ മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് പൊലീസ് പറയുന്ന വീഡിയോ ആണ് വൈറലായത്. മുൻ സീറ്റിലിരുന്ന ഉദ്യോ​ഗസ്ഥൻ പിൻ സീറ്റിലുള്ള വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവം വിദ്യാർഥികളാണ് ഫോണിൽ പകർത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home