ad
Deshabhimani

പുരോഗമന കേരളത്തിൽ നിറത്തിന്റെ പേരിലുള്ള വിവേചനത്തിന് സ്ഥാനമില്ല; ചീഫ് സെക്രട്ടറിക്ക് പിന്തുണയുമായി മന്ത്രി

V SIVANKUTTY
വെബ് ഡെസ്ക്

Published on Mar 26, 2025, 01:36 PM | 1 min read

തിരുവനന്തപുരം: വ‍‍ര്‍ണ വിവേചനം നേരിട്ടെന്ന കുറിപ്പ് പങ്കുവച്ച ചീഫ് സെക്രട്ടറി ശാരദ മുരളീധരന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ശാരദ മുരളീധരന്റെ ധീരമായ പ്രതികരണം മുൻവിധികൾക്ക് വിധേയരായ വ്യക്തികൾ നേരിടുന്ന വെല്ലുവിളികളിലേക്ക് കൂടി വെളിച്ചം വീശുന്നതായി മന്ത്രി കുറിച്ചു. പുരോഗമന കേരളത്തിൽ ചർമ്മത്തിന്റെ നിറത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് സ്ഥാനമില്ല. പൊതുസേവനത്തോടുള്ള അവരുടെ നേതൃപരമായ സമർപ്പണം മാതൃകാപരമാണ്. വ്യക്തികളെ അവർ സമൂഹത്തിന് നൽകുന്ന സംഭാവനകൾക്ക് വിലമതിക്കുന്ന, ഒരു ഉൾക്കൊള്ളുന്ന അന്തരീക്ഷം വളർത്തിയെടുക്കുന്നതിന് കൂട്ടായി പ്രവർത്തിക്കണമെന്നും മന്ത്രിയുടെ കുറിപ്പിൽ പറയുന്നു. ഇത് സ്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ ആരംഭിക്കണം. അതിനായി അധ്യാപകരും രക്ഷിതാക്കളും മുൻകൈയെടുക്കണമെന്നും മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home