മഞ്ജു വാര്യർക്കും പൊലീസിനുമെതിരെ ആരോപണങ്ങളുമായി ദിലീപ്; പ്രതികരണം കോടതിയിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വെറുതെവിട്ടതിന് പിന്നാലെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യർക്കും പൊലീസിനുമെതിരെ വിമർശനവുമായി ദിലീപ്. സത്യം ജയിച്ചെന്നും ഈ കേസില്‍ ക്രിമനല്‍ ഗൂഡാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്ന് മഞ്ജു വാര്യർ പറഞ്ഞിടത്ത് നിന്നാണ് തനിക്കെതിരായ ഗൂഡാലോചന ആരംഭിച്ചതെന്നും ദിലീപ് ആരോപിച്ചു. കോടതി മുറിയില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു എട്ടാം പ്രതിയായ ദിലീപിന്‍റെ പ്രതികരണം.
കേസിൽ ഒന്നുമുതൽ ആറ് വരെ പ്രതികൾ കുറ്റക്കാരെന്നാണ് കോടതി വിധിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ആണ് വിധി പ്രസ്താവിച്ചത്. പ്രതികളായ പൾസർ സുനി, മാർട്ടിൻ ആന്റണി, ബി മണികണ്‌ഠൻ, വി പി വിജീഷ്, എച്ച് സലിം (വടിവാൾ സലിം), പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ബലാത്സംഗം, ഗൂഢാലോചന, മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ബലപ്രയോഗം, അന്യായ തടങ്കല്‍, തെളിവുനശിപ്പിക്കല്‍, അശ്ലീല ചിത്രമെടുക്കല്‍, പ്രചരിപ്പിക്കല്‍ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ഇതിൽ പ്രോസിക്യൂഷൻ ഉന്നയിച്ച ബലാത്സംഗക്കുറ്റം തെളിഞ്ഞു. എന്നാൽ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി പറഞ്ഞു.










0 comments