അളന്ന് തീർത്തത് 58.65 ലക്ഷം ലാൻഡ് പാഴ്സലുകളിൽ

ഡിജിറ്റൽ റീ സർവെ കേരളത്തിൽ എട്ട് ലക്ഷം ഹെക്ടർ ഭൂമി പിന്നിട്ടു: മന്ത്രി കെ രാജൻ

K Rajan

കെ രാജൻ

വെബ് ഡെസ്ക്

Published on Aug 30, 2025, 02:55 PM | 1 min read

തിരുവനന്തപുരം: എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ; എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന 'എന്റെ ഭൂമി' ഡിജിറ്റൽ റീ സർവെ 58.65 ലക്ഷം ലാൻഡ് പാഴ്സലുകളിലായി എട്ട് ലക്ഷം ഹെക്ടറിലധികം ഭൂമിയും അളന്നു കഴിഞ്ഞതായി മന്ത്രി കെ രാജൻ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി സർവെ ആരംഭിച്ച 529 വില്ലേജുകളിൽ 334 ഇടത്തും ഫീൽഡ് സർവേ പൂർത്തിയായിരിക്കുകയാണ്. ശേഷിക്കുന്ന 195 വില്ലേജുകളിലും സർവേ ജോലികൾ ത്വരിതഗതിയിലാണ് പുരോഗമിക്കുന്നത്. റവന്യൂ, സർവെ ജീവനക്കാരുടെ കൂട്ടായ്മയുടെ വിജയമാണെന്നും മന്ത്രി പറഞ്ഞു.


കേരളത്തിൽ ആകെ ഉള്ളത് 35 ലക്ഷം ഹെക്ടർ ഭൂമിയാണ്. ഇതിൽ ഏഴ് ലക്ഷത്തോളം വനഭൂമി ഒഴിച്ചുള്ള 28 ലക്ഷം ഹെക്ടറിൻ്റെ നാലിലൊന്നും അളന്ന് കഴിഞ്ഞിരിക്കുകയാണ്. ഐക്യകേരളത്തിൽ 1966ൽ റീസർവെ നടപടികൾ ആരംഭിച്ചെങ്കിലും 57 വർഷം പിന്നിട്ടും 911 വില്ലേജുകളിൽ മാത്രമാണ് റീസർവെ നടപടികൾ പൂർത്തീകരിക്കാനായത്. ഈ സർക്കാർ അധികാരത്തിലേറിയ ശേഷം പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ജനപിന്തുണ ഉറപ്പാക്കിയും ഡിജിറ്റൽ റീ സർവെ നടത്താൻ തീരുമാനിക്കുകയായിരുന്നു. 2022 നവംബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത് ഡിജിറ്റൽ റീസർവെ നടപടികൾ ഔപചാരികമായി ആരംഭിച്ചെങ്കിലും, സാങ്കേതിക ഉപകരണങ്ങളുടെ ലഭ്യത പൂർണമാകാൻ 2023 ആ​ഗസ്ത് വെരെ കാത്തിരിക്കേണ്ടിവന്നു.


സിഒആർഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ആർടികെ, റോവർ, ഇടിഎസ് ഡ്രോൺ, ലിഡാർ എന്നിവ ഉപയോഗിച്ച് ഡിജിറ്റൽ റീസർവെ പദ്ധതി വേഗത്തിൽ പൂർത്തിയാക്കി വരികയാണ്.


ആദ്യഘട്ടത്തിലെ 200 വില്ലേജുകളുടെയും 9 (2) വിജ്ഞാപനം പുറപ്പെടുവിച്ചു. രണ്ടാംഘട്ടത്തിലെ 239 വില്ലേജുകളിൽ 119 ഇടങ്ങളിൽ 9 (2) പൂർത്തികരിച്ചു. ഫെബ്രുവരി 14 ന് ആരംഭിച്ച മൂന്നാം ഘട്ടത്തിലെ 200 വില്ലേജുകളിൽ 11 ഇടങ്ങളിൽ സർവെ പൂർത്തീകരിച്ച് 9(2) പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അതിവേഗമാണ് ഡിജിറ്റൽ റീ സർവെ നടപടികൾ പുരോഗമിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home