ad
Deshabhimani

വീണ്ടും ഡിജിറ്റൽ അറസ്റ്റ്‌: സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേന 25.25 ലക്ഷം തട്ടി

Digital Arrest.jpg
വെബ് ഡെസ്ക്

Published on Jan 31, 2026, 07:01 AM | 1 min read

ആലപ്പുഴ: ജില്ലയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്‌. സിബിഐ ഉദ്യോഗസ്ഥരാണെന്ന വ്യാജേന ബന്ധപ്പെട്ട തട്ടിപ്പുകാർ റിട്ട. ഉദ്യോഗസ്ഥനായ 72–കാരനെ ഡിജിറ്റൽ അറസ്റ്റിലാണെന്ന്‌ വിശ്വസിപ്പിച്ച്‌ 25.25 ലക്ഷം തട്ടിയെടുത്തു. ചെങ്ങന്നൂർ വെണ്മണി സ്വദേശിയാണ്‌ തട്ടിപ്പിനരയായത്‌.


ജനുവരി 13ന്‌ തട്ടിപ്പുകാർ വാട്ട്‌സ്‌ആപ്പിലൂടെ ബന്ധപ്പെട്ട്‌ വയോധികന്റെ മുംബൈ കാനറാ ബാങ്ക് അക്കൗണ്ടിൽ 24 പേർ പലതവണകളായി രണ്ട്‌ കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും പണം പരാതിക്കാരൻ പിൻവലിച്ചിട്ടുണ്ടെന്നും സംഭവത്തിൽ സിബിഐ രജിസ്റ്റർചെയ്ത കേസിൽ ഡിജിറ്റൽ അറസ്റ്റുചെയ്യുകയാണെന്നും പറഞ്ഞ്‌ ഭയപ്പെടുത്തുകയായിരുന്നു. തുടർന്ന്‌ 15നും 22നുമായി മൂന്ന്‌ തവണയായി പരിശോധനയ്‌ക്ക്‌ ശേഷം മടക്കിനൽകാമെന്ന വ്യാജേന പരാതിക്കാരന്റെ മറ്റ്‌ ബാങ്ക്‌ അക്ക‍ൗണ്ടുകളിലുണ്ടായിരുന്ന 25.25 ലക്ഷം തട്ടിയെടുക്കുകയായിരുന്നു. വെള്ളിയാഴ്‌ച വരെ പണം തിരികെ ലഭിക്കുമെന്ന്‌ പ്രതീക്ഷയിലിരിക്കുകയായിരുന്നു. വയോധികന്റെ പരാതിയിൽ കേസെടുത്ത ആലപ്പുഴ സൈബർ ക്രൈം പൊലീസ്‌ തുടർനടപടികൾ ആരംഭിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home