ad
Deshabhimani

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹപരാമർശം; കേസെടുക്കാൻ നിർദേശം

V D Satheesan Anto Augustine

വി ഡി സതീശൻ, ആന്റോ അ​ഗസ്റ്റിൻ

വെബ് ഡെസ്ക്

Published on Sep 16, 2026, 05:39 PM | 1 min read

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ രണ്ടാം വിവാഹപരാമർശത്തിൽ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അ​ഗസ്റ്റിനെതിരെ കേസെടുക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി. കോൺ​ഗ്രസ് നേതാവ് രാജു പി നായർ നൽകിയ പരാതിയിന്മേലാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് ഡിജിപി നിർദേശം നൽകിയത്.


കഴിഞ്ഞദിവസം പത്തനംതിട്ടയിൽ നടന്ന അഭിഭാഷകരുടെ യോ​ഗത്തിലാണ് ആന്റോ സതീശനെക്കുറിച്ച് പരാമർശം നടത്തിയത്. തന്നെ രണ്ട് ചെറുപ്പക്കാർ വന്നുകണ്ടുവെന്നും മൂകാംബിക ക്ഷേത്രത്തിനടുത്തുവെത്ത് സതീശൻ രണ്ടാം വിവാഹം കഴിച്ചെന്ന് അവകാശപ്പെടുന്ന രേഖകൾ ചിലത് കാണിച്ചെന്നുമായിരുന്നു ആന്റോ പറഞ്ഞത്.


ഈ ആരോപണത്തിൽ കേസെടുക്കണമെന്നും ആന്റോ പരാമർശിച്ച രേഖകൾ കണ്ടെടുക്കണമെന്നുമായിരുന്നു രാജു പി നായരുടെ പരാതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home