കാനഡ യൂറോപ്യൻ യൂണിയന്റെ ആദ്യ 'അസോസിയേറ്റ് അംഗം' ആയേക്കും

യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി
ഒട്ടാവ: കാനഡ യൂറോപ്യൻ യൂണിയന്റെ ആദ്യ 'അസോസിയേറ്റ് അംഗം' ആയേക്കും. കാനഡയുമായി പുതിയ പങ്കാളിത്തത്തിന് താൽപ്പര്യമുണ്ടെന്ന് യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി കാനഡയെ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാകാൻ അദ്ദേഹം ക്ഷണിച്ചു.
നിലവിലുള്ള വ്യാപാര കരാറുകൾക്കപ്പുറം യൂറോപ്യൻ യൂണിയനും കാനഡയും തമ്മിലുള്ള ബന്ധം വിപുലീകരിക്കാൻ ഇതിലൂടെ കഴിയും. ഭാവിയിൽ സഖ്യത്തിലേക്ക് നീങ്ങുകയാണ് ലക്ഷ്യം. പ്രതിരോധം, സാങ്കേതികവിദ്യ, ആർട്ടിക് മേഖലയിലെ സഹകരണം, ഊർജ്ജം, നിർണായക ധാതുക്കൾ, ബാറ്ററികൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ക്വാണ്ടം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലയിൽ കാനഡയും യൂറോപ്യൻ യൂണിയനും സഹകരിക്കും.
യൂറോപ്യൻ യൂണിയൻ ഉടമ്പടി പ്രകാരം കാനഡയ്ക്ക് ഇയുവിൽ സ്ഥിര അംഗമാകാൻ കഴിയില്ല. അംഗത്വം യൂറോപ്യൻ രാജ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതിനാൽ 'അസോസിയേറ്റ് അംഗത്വം' ഒരു ബദൽ മാർഗ്ഗമായി മാറുമെന്നാണ് വിലയിരുത്തൽ. വ്യാപാര മേഖലയിൽ അമേരിക്കയുടെ പ്രതിരോധങ്ങളെ മറികടക്കാൻ വ്യാപാര ശൃംഗല വികസിപ്പിക്കുകയാണ് കാനഡയുടെ ലക്ഷ്യം.









0 comments