ദേവ സംഗീതം നിലച്ചു

ഒറ്റക്ക് വഴിവെട്ടിവന്ന അതുല്യ കലാകാരൻ. ഇസെെഞ്ജാനി ഇളയരാജയും ഇസെെ പുയൽ എ ആർ റഹ്മാനും ദക്ഷിണേന്ത്യൻ സംഗീതത്തിൽ മായാജാലം തീർത്തപ്പോഴായിരുന്നു ദേവയെന്ന എളിയ മനുഷ്യന്റെ രംഗപ്രവേശം. സിനിമ സംഗീത സംവിധനത്തിൽ ഒരു പുതിയ പേരുകൂടി- ദേവ. അത് തീർത്തും യാദൃശ്ചികമായിരുന്നു
ഇന്ത്യൻ ശെെലിയും പാശ്ചാത്യവും തമിഴർ കേട്ടുശീലിച്ചിടത്ത് നിന്നും പുതിയൊരു തലത്തിലേക്ക് കൊണ്ടുവരാതിരുന്നാൽ മറ്റ് രണ്ട് പേരും നിർമിക്കുന്ന പാട്ടുകളെ അനുകരിക്കുന്ന തോന്നലുണ്ടാകും. ഇതും ദേവയെ ആശങ്കയിലാഴ്ത്തി. എന്നാൽ , എന്ത് പ്രതിസന്ധിയുണ്ടായാലും കെെയ്യിലെ സംഗീതം ഭയമില്ലാതെ സിനിമയിൽ പ്രയോഗിക്കുക തന്നെ എന്ന ഉറച്ച വിശ്വാസത്തോടെ അദ്ദഹം പാട്ടുകളുണ്ടാക്കി. അണ്ണാമലെെ, ബാഷ , തുടങ്ങിയ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു.
രജനികാന്തിന്റെ ഓരോ സിനിമകളിലേയും ഐക്കോണിക് പാട്ടുകൾ ദേവയായിരുന്നു സംഗീതം ചെയ്തിരുന്നത്. സിനിമ സംവിധായകർക്ക് ഇഷ്ടമുള്ള സംഗീത സംവിധായകൻ. അങ്ങനെ നിരവധി പാട്ടുകൾക്ക് അദ്ദേഹം തന്റെ മാന്ത്രിക വിരലുകൾകൊണ്ട് ഹാർമോണിയത്തിലൂടെ ജൻമം നൽകി. ഒന്നിനൊന്ന് മികച്ചവ., മേഘം കറുക്കുത്, അതണ്ടാ ഇതണ്ടാ അരുമാചലം നാന്താണ്ടാ, ബാഷയിലെ അഴക്, തങ്കമകനെൻട്ര് സിങ്ക നടെെ പോട്ട് എന്ന ചിത്ര- യേശുദാസ് ചേർന്ന് പാടിയ പാട്ട്. മിൻസാരക്കണ്ണ എന്ന ചിത്രത്തിലെ ഉൻപേർ സൊല്ല ആസെെ താൻ എന്ന ഗാനം .അങ്ങനെ നിരവധി പാട്ടുകൾ.
ഇളയരാജ മുതൽ അനിരുദ്ധും ജി വി പ്രകാശ് കുമാറും വരെയുള്ള സംഗീത സംവിധായകർ ചുറ്റുമുള്ളപ്പോഴും ദേവയുടെ പ്രൗഢിക്ക് ഒരു കോട്ടവും തട്ടിയില്ല. മെലഡിയായാലും അടിച്ചുപൊളി പാട്ടായാലുമൊക്കെ അദ്ദേഹം തന്റെ ശെെലി വിടാതെ തന്നെ ചെയ്തു.ജീവൻതുടിക്കുന്ന ഓരോ പാട്ടും വേഗത്തിൽ തയ്യാറാക്കി.. എല്ലാം സൂപ്പർ ഹിറ്റുകളായി. മലയാളത്തിലും ദേവ മികച്ച ഗാനങ്ങളൊരുക്കി. വിരൽതൊട്ടാൽ വിരിയുന്ന പെൺ പൂവെ എന്ന ഗാനം ഓരു കാലത്ത് മലയാളികൾ എപ്പോഴും കേട്ടിരുന്നതും പാടി നടന്നതുമായിരുന്നു,
ഖുഷിയിലെ പാട്ടുകളിലൂടെ മലയാളികൾ വിജയിയെ കൂടുതൽ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് കാരണം ചിത്രത്തിലെ മൊട്ട് ഒൻട്ര് എന്ന വിജയ് ജ്യോതിക പാട്ടായിരുന്നു. സിനിമയുടെ സാഹചര്യങളോട് പൂർണമായും ഇഴുകിചേരുന്ന സംഗീതമൊരുക്കാൻ ദേവ പ്രഗൽഭനായിരുന്നു. മാത്താട് മാത്താട് മല്ലിഗെ എന്ന അരുണാചലത്തിലെ പാട്ട് ഒരു മത്സര രംഗത്തിന്റ മുഴുവൻ ഊർജവും സമ്മാനിച്ചു. എത്രയോ ഗാനങ്ങൾ. വിഷാദം സന്തോഷം ആഹ്ലാദം അങ്ങനെ ഏത് പാട്ടും ശെെെലിയും ദേവയ്ക്ക് വഴങ്ങിയിരുന്നു








0 comments