print edition ദേശാഭിമാനിയുടേത് നിറം കലർത്താത്ത മാധ്യമപ്രവർത്തനം: എം സ്വരാജ്

ഇരിങ്ങാലക്കുട : ജനപക്ഷത്തുറച്ചുനിന്ന് വാര്‍ത്തകളില്‍ നിറം കലര്‍ത്താതെ കൃത്യമായി മാധ്യമപ്രവര്‍ത്തനത്തെ നിര്‍വചിക്കുകയാണ് ദേശാഭിമാനിയെന്ന് റസിഡന്റ് എഡിറ്റര്‍ എം സ്വരാജ് പറഞ്ഞു. പാര്‍ടി പത്രമെന്ന നിലയിലുള്ള സാമ്പ്രദായികവും പരമ്പരാഗതവുമായ ധാരണകളെ അപ്രസക്തമാക്കിയാണ് ഉത്തമ ദിനപത്രമായി ദേശാഭിമാനി വളര്‍ന്നത്. കേരളത്തിലെ ഒന്നാമത്തെയും രണ്ടാമത്തെയുമെന്ന് അവകാശപ്പെടുന്ന പത്രങ്ങളുടെ ലക്ഷക്കണക്കിന് കോപ്പിയാണ് കുറയുന്നത്.
എന്നാല്‍, ഈ കാലത്തും വായനക്കാരുടെയും വരിക്കാരുടെയും എണ്ണം കുറയാതെ വര്‍ധന രേഖപ്പെടുത്തുന്ന കേരളത്തിലെ പത്രം ദേശാഭിമാനിയാണ്. പത്രം ഉയര്‍ത്തിപ്പിടിക്കുന്ന കാഴ്ചപ്പാടിന്റെയും സമീപനത്തിന്റെയും അംഗീകാരമാണിത്. കലാസാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് പുരസ്കാരം നല്‍കണമെന്ന് തീരുമാനിച്ചശേഷം മലയാളത്തിലെ ഏറ്റവും തലപ്പൊക്കമുള്ള സര്‍വാദരണീയരായവര്‍ക്കാണ് ദേശാഭിമാനി പുരസ്കാരങ്ങള്‍ നല്‍കിയത്.
ആനന്ദിന്റെ കഥാപാത്രങ്ങൾ, കേരളത്തിലില്ലെന്നത് അഭിമാനം: അശോകന്‍ ചരുവില്‍
ഇരിങ്ങാലക്കുട
: എഴുത്തിന്റെ ലോകത്ത് ഒരു വഴിയും പിന്തുടരാത്ത എഴുത്തുകാരനാണ് ആനന്ദെന്ന് കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍ പറഞ്ഞു. കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും അതിലൂടെ സന്നിവേശിപ്പിക്കുന്ന ആശയങ്ങളും വേറിട്ടുനില്‍ക്കുന്നു. ഏത് വിഷയമാണോ അവതരിപ്പിക്കുന്നത് അതിന് യോജിച്ച മൗലികമായ ഭാഷാശൈലിയാണ് ആനന്ദിന്റേത്. ഇന്ത്യയില്‍ രാഷ്ട്രവാദം മുന്നോട്ടുവയ്ക്കുന്ന മതഭീകര രാഷ്ട്രീയ പാര്‍ടിയുടെ ഭരണത്തെ ആനന്ദ് വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍, പ്രതിരോധങ്ങളുടെ സ്വഭാവത്തിലും ഉൽക്കണ്ഠ രേഖപ്പെടുത്തുന്നു.
കേരളത്തിന് പുറത്തുള്ളതാണ് ആനന്ദിന്റെ കഥാപാത്രങ്ങള്‍. ഉത്തരേന്ത്യന്‍ ഭീകരാന്തരീക്ഷം കേരളത്തില്‍ കണ്ടെത്താനാവില്ലയെന്നത് കൊണ്ടാവാമിത്. ഇത് കേരളത്തിന് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.










0 comments