ദേശാഭിമാനി ജീവനക്കാരൻ മനോജ് കുമാർ അന്തരിച്ചു

മലപ്പുറം: ദേശാഭിമാനി കോഴിക്കോട് യൂണിറ്റിലെ അറ്റൻഡർ (ഹയർഗ്രേഡ്) മലപ്പുറം കാവുങ്ങൽ ബൈപാസ് റോഡിൽ വെളുത്തേടത്തുമണ്ണ കാട്ടുമുണ്ട മനോജ് കുമാർ (ബാബു– 56) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് കോട്ടക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ഹൃദയാഘാതം സംഭവിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലിരിക്കെ ചൊവ്വ വൈകിട്ട് 3.30ഓടെ മരിച്ചു. സംസ്കാരം പിന്നീട്.
2010ൽ മലപ്പുറം ദേശാഭിമാനി ഓഫീസിൽ അറ്റൻഡറായി ജോലിയിൽ പ്രവേശിച്ചു. സിപിഐ എം ദേശാഭിമാനി ഓഫീസ് ബ്രാഞ്ച് അംഗമാണ്. ഡിവൈഎഫ്‌ഐ കുന്നുമ്മൽ വില്ലേജ് പ്രസിഡന്റ്, കെഎസ്‌കെടിയു മേഖലാ പ്രസിഡന്റ്, മലപ്പുറം ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
അച്ഛൻ: പരേതനായ രാമകൃഷ്‌ണൻ. അമ്മ: പരേതയായ ചന്ദ്രമതി. ഭാര്യ: ഷീബ (അധ്യാപിക, മലപ്പുറം ക്രിസ്‌ത്യൻ മിഷൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ). മക്കൾ: ആര്യഭദ്ര, അരുന്ധതി (ഇരുവരും വിദ്യാർഥികൾ). സഹോദരങ്ങൾ: മുരളീധരൻ (റിട്ട. എസ്ഐ, മലപ്പുറം), മധുസൂദനൻ (മഞ്ചേരി), ബിനിത (ഇരിവേറ്റി, കാവനൂർ), ഗിരീഷ് കുമാർ (സിപിഐ എം കുന്നുമ്മൽ ലോക്കൽ കമ്മിറ്റിയംഗം).











0 comments