ad
Deshabhimani

എം എ ബേബി സമ്മാനിക്കും

print edition ദേശാഭിമാനി പുരസ്‌കാരം 
ആനന്ദിന്‌ നാളെ സമര്‍പ്പിക്കും

anand
വെബ് ഡെസ്ക്

Published on Feb 23, 2026, 02:25 AM | 1 min read


തൃശൂർ

സമഗ്ര സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ ദേശാഭിമാനി പുരസ്കാരം എഴുത്തുകാരൻ ആനന്ദിന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ചൊവ്വാഴ്ച സമ്മാനിക്കും. മൂന്നുലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം രാവിലെ 10ന്‌ ഇരിങ്ങാലക്കുട ഗായത്രി ഹാളില്‍‍ നടക്കുന്ന ചടങ്ങില്‍ ‌സമ്മാനിക്കും. ദേശാഭിമാനി ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശന്‍ അധ്യക്ഷനാകും.


സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ, സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍, സാഹിത്യകാരി ഡോ. ഖദീജ മുംതാസ്, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു, ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ സി മൊയ്തീന്‍, എം എം വര്‍ഗീസ്, ആര്‍ ബിന്ദു, കവി ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, കവി ഡോ. സി രാവുണ്ണി എന്നിവര്‍ സംസാരിക്കും. ആനന്ദ് മറുപടി പ്രസംഗം നടത്തും. ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ എം സ്വരാജ് സ്വാഗതവും ജനറല്‍ മാനേജര്‍ കെ ജെ തോമസ് നന്ദിയും പറയും.


സമഗ്ര സംഭാവനയ്ക്ക് 2017ലാണ്‌ ദേശാഭിമാനി പുരസ്‌കാരം ഏർപ്പെടുത്തിയത്‌. എം ടി വാസുദേവൻ നായർക്കായിരുന്നു ആദ്യപുരസ്‌കാരം. 2018ൽ ടി പത്മനാഭൻ, 2022ൽ അടൂർ ഗോപാലകൃഷ്ണൻ, 2023ൽ എം മുകുന്ദൻ, 2024ൽ പ്രൊഫ. എം കെ സാനു, 2025ൽ ഡോ. എം ലീലാവതി എന്നിവർക്കാണ്‌ പുരസ്‌കാരം നൽകി
യത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home