ad
Deshabhimani

എം എ ബേബി സമര്‍പ്പിക്കും

print edition ദേശാഭിമാനി പുരസ്‌കാരം 
ആനന്ദിന്‌ 24ന്‌ സമ്മാനിക്കും

Deshabhimani Award anand
വെബ് ഡെസ്ക്

Published on Feb 11, 2026, 12:53 AM | 1 min read


തൃശൂർ

സമഗ്ര സംഭാവനയ്‌ക്കുള്ള ഇ‍ൗ വർഷത്തെ ദേശാഭിമാനി പുരസ്‌കാരം എഴുത്തുകാരൻ ആനന്ദിന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി സമർപ്പിക്കും. 24ന്‌ രാവിലെ 10ന്‌ ഇരിങ്ങാലക്കുട ഗായത്രി ഹാളിലാണ്‌ പുരസ്‌കാര സമർപ്പണച്ചടങ്ങ്. സാമൂഹ്യ, സാംസ്‌കാരിക, രാഷ്‌ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.


മൂന്നുലക്ഷം രൂപയും ഫലകവുമാണ്‌ പുരസ്‌കാരം. നോവൽ സാഹിത്യത്തെ ചിന്താ മണ്ഡലത്തിലും ആഖ്യാനതലത്തിലും പുതുക്കിപ്പണിത എഴുത്തുകാരനാണ്‌ ആനന്ദ്‌. നോവൽ, കഥ, നാടകം, ലേഖനം തുടങ്ങി വിവിധ മേഖലയിലായി ഇരുപതോളം കൃതികൾ അദ്ദേഹത്തിന്റേതായുണ്ട്‌. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ ചൊവ്വാഴ്‌ച ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി ആനന്ദിനെ സന്ദർശിച്ച് പുരസ്കാര സ്വീകരണത്തിന് ക്ഷണിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home