അക്ഷരമുറ്റത്ത് അറിവിന്റെ താരകങ്ങൾ

ഫോട്ടോ: എ ആർ അരുൺ രാജ്
സ്വന്തം ലേഖിക
Published on Oct 13, 2025, 12:00 AM | 1 min read
കണ്ണൂർ: അറിവിന്റെ അശ്വമേധത്തിൽ മിന്നും പ്രകടനവുമായി മിടുമിടുക്കർ. ‘ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 14’ന്റെ ജില്ലാ മത്സരവേദികളിൽ അറിവിന്റെ ആവേശപ്പോരാട്ടമാണ് നടന്നത്. രണ്ടു രൂപാ നോട്ടിലെ ആര്യഭട്ട ഉപഗ്രഹത്തിന്റെ ചിത്രം മുതൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നൊബേൽ സമ്മാനംവരെ ചോദ്യങ്ങളായെത്തിയ ക്വിസ് മത്സരത്തിൽ പുത്തൻ വിദ്യാഭ്യാസരീതിയുടെ മികവ് തെളിയിക്കുന്ന രീതിയിലായിരുന്നു കുട്ടികളുടെ പ്രകടനം. ടാലന്റ് ഫെസ്റ്റിന്റെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ‘വേണം കുട്ടികൾക്കിണങ്ങിയ ലോകം' വിഷയത്തിൽ പുതുതലമുറയുടെ ആശങ്കകളും പ്രതീക്ഷകളുമാണ് മത്സരാർഥികൾ പങ്കുവച്ചത്.
ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ശാസ്ത്രപാർലമെന്റിലും നൂറുകണക്കിനുപേർ പങ്കെടുത്തു.
മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റുജനപ്രതിനിധികൾ, കലാസാംസ്കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ ഉദ്ഘാടകരായെത്തി.
അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കും. ഓരോ വിഭാഗത്തിലും ഒന്നാംസ്ഥാനത്തിന് ഒരുലക്ഷം രൂപ, രണ്ടാംസ്ഥാനത്തിന് അമ്പതിനായിരം എന്നിങ്ങനെ ക്യാഷ് അവാർഡും ഉപഹാരവും സർട്ടിഫിക്കറ്റും നൽകും.
ജില്ലാതല പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയവർ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കും. ഒന്നാം സ്ഥാനത്തിന് 25,000 രൂപയും രണ്ടാം സ്ഥാനത്തിന് 15,000 രൂപയുമാണ് സമ്മാനം.
നവംബർ രണ്ടിന് തിരുവനന്തപുരം വഴുതക്കാട് ഗവ. വനിതാ കോളേജിലാണ് സംസ്ഥാന മത്സരം.
തിരുവനന്തപുരം ജില്ലാ മത്സരം തൈക്കാട് മോഡല്‍ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു.
ശാസ്ത്ര പാര്‍ലമെന്റില്‍ ചരിത്രകാരന്‍ പ്രൊഫ. വി കാര്‍ത്തികേയന്‍ നായരും സാഹിത്യകാരന്‍ കെ കെ ക--ൃഷ്ണകുമാറും പ്രഭാഷണം നടത്തി.
സമാപന ചടങ്ങ് എസ്-സിഇആര്‍ടി ഡയറക്ടര്‍ ഡോ. ആര്‍ കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.










0 comments