ad
Deshabhimani

print edition ദേശാഭിമാനി അക്ഷരമുറ്റം 
മെഗാ ഫൈനൽ ഇന്ന്‌

deshabhimani aksharamuttam mega final
വെബ് ഡെസ്ക്

Published on Nov 02, 2025, 02:45 AM | 1 min read


തിരുവനന്തപുരം

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ 2025 സീസൺ 14 മെഗാ ഫൈനലിന്‌ ഞായറാഴ്‌ച തലസ്ഥാനനഗരി വേദിയാകും. വഴുതക്കാട്‌ ഗവ. വനിതാ കോളേജിൽ രാവിലെ 9.30ന്‌ മന്ത്രി വി ശിവൻകുട്ടി സംസ്ഥാനതല മത്സരം ഉദ്‌ഘാടനംചെയ്യും. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ അധ്യക്ഷനാകും. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്‌ ലിമിറ്റഡ് (വിസിൽ) എംഡി ദിവ്യ എസ്‌ അയ്യർ മുഖ്യാതിഥിയാകും. സംഘാടകസമിതി ചെയർമാൻ വി ജോയി എംഎൽഎ, കെഎസ്‌ടിഎ ജനറൽ സെക്രട്ടറി ടി കെ എ ഷാഫി എന്നിവർ സംസാരിക്കും.


എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ജില്ലാതല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ 112 വിദ്യാർഥികൾ മാറ്റുരയ്‌ക്കും. പ്രസംഗമത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാമതെത്തിയവരുടെ മത്സരവും നടക്കും. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക്‌ യഥാക്രമം ഒരു ലക്ഷം, അരലക്ഷം രൂപ വീതവും സർട്ടിഫിക്കറ്റും മെമെന്റോയും ലഭിക്കും. പ്രസംഗമത്സരത്തിൽ ഒന്നാം സമ്മാനം 25,000 രൂപയും രണ്ടാം സമ്മാനം 15,000 രൂപയും ആണ്‌. പിന്നീട്‌ നടക്കുന്ന മെഗാ ഇവന്റിൽ സമ്മാനം വിതരണംചെയ്യും.


വെൻകോബ് പ്രൈസ് സ്‌പോൺസറും മൈജി ഡിജിറ്റൽ പാർട്‌നറും ഗ്ലോബൽ അക്കാദമി എഡ്യൂക്കേഷണൽ പാർട്‌നറും കിലോ ബസാർ മുഖ്യ പ്രായോജകരുമാണ്‌. എൻ എസ് ആശുപത്രി, ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ്, കേരള ബാങ്ക്‌, ഫ്ളോറാ ഫാൻടാസിയ, നിക്ഷാൻ ഇലക്‌ട്രോണിക്‌സ്‌, വിസ്മയ, എൻ ആർ ഇ, ധർമ്മപ്രിയ ഫിനാൻസ്, സവാരി, ബാങ്ക് ഓഫ് ബറോഡ, ആന്റണീസ് അക്കാദമി, ഔഷധി, കാഡ്‌കോ എന്നിവയാണ്‌ സഹപ്രായോജകർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home