ad
Deshabhimani

അക്ഷരമുറ്റത്ത് ആവേശപ്പോര്

deshabhimani aksharamuttam
വെബ് ഡെസ്ക്

Published on Nov 02, 2025, 11:40 AM | 1 min read

തിരുവനന്തപുരം: വിഞ്ജാന വൈവിധ്യങ്ങളുടെ സം​ഗമ വേദിയായി വഴുതക്കാട്‌ ഗവ. വനിതാ കോളേജ്. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ 2025 സീസൺ 14 മെഗാ ഫൈനലിന് തുടക്കം. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്തു. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ അധ്യക്ഷനായി. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട്‌ ലിമിറ്റഡ് എംഡി ദിവ്യ എസ്‌ അയ്യർ മുഖ്യാതിഥിയായി.


കേരളത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി 112 വിദ്യാർഥികൾ മത്സരത്തിന്റെ ഭാ​ഗമായി. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ജില്ലാതല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ പ്രസംഗമത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാമതെത്തിയവരുടെ മത്സരവും നടന്നു.


ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക്‌ യഥാക്രമം ഒരു ലക്ഷം, അരലക്ഷം രൂപ വീതവും സർട്ടിഫിക്കറ്റും മെമെന്റോയും ലഭിക്കും. പ്രസംഗമത്സരത്തിൽ ഒന്നാം സമ്മാനം 25,000 രൂപയും രണ്ടാം സമ്മാനം 15,000 രൂപയും ആണ്‌. പിന്നീട്‌ നടക്കുന്ന മെഗാ ഇവന്റിലാണ് സമ്മാനങ്ങൾ വിതരണം ചെയ്യുക.


deshabhimani aksharamuttam


സംഘാടകസമിതി ചെയർമാൻ വി ജോയി എംഎൽഎ, ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റർ ചന്ദ്രമോഹൻ, കെഎസ്‌ടിഎ ജനറൽ സെക്രട്ടറി ടി കെ എ ഷാഫി എന്നിവർ സംസാരിച്ചു. എ ജി ഒലീന ക്ലാസെടുത്തു വെൻകോബ് പ്രൈസ് സ്‌പോൺസറും മൈജി ഡിജിറ്റൽ പാർട്‌നറും ഗ്ലോബൽ അക്കാദമി എഡ്യൂക്കേഷണൽ പാർട്‌നറും കിലോ ബസാർ മുഖ്യ പ്രായോജകരുമാണ്‌. എൻ എസ് ആശുപത്രി, ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ്, കേരള ബാങ്ക്‌, ഫ്ളോറാ ഫാൻടാസിയ, നിക്ഷാൻ ഇലക്‌ട്രോണിക്‌സ്‌, വിസ്മയ, എൻ ആർ ഇ, ധർമ്മപ്രിയ ഫിനാൻസ്, സവാരി, ബാങ്ക് ഓഫ് ബറോഡ, ആന്റണീസ് അക്കാദമി, ഔഷധി, കാഡ്‌കോ എന്നിവരാണ് സഹപ്രായോജകർ.

deshabhimani aksharamuttam



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home