ad
Deshabhimani

വർഗീയതയ്ക്കെതിരെ ജനാധിപത്യ ശക്തികൾ ഒറ്റക്കെട്ടായി പോരാടണം : എം വി ​ഗോവിന്ദൻ

എം വി ഗോവിന്ദന്‍
വെബ് ഡെസ്ക്

Published on Aug 15, 2026, 09:29 AM | 1 min read

തിരുവനന്തപുരം : രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എകെജി സെന്ററിൽ ദേശീയ പതാക ഉയർത്തി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ.


പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ഇന്ത്യയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുകയെന്നതാണ് വർത്തമാനകാലത്തെ ഏറ്റവും വലിയ ചുമതലയായിട്ട് മാറിയിരിക്കുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സവർക്കർ ഉൾപ്പെടെയുള്ളവർ രാജ്യത്തെ വഞ്ചിച്ചത് ലോകം കണ്ടതാണെന്നും ഇന്ത്യയെ ബ്രിട്ടീഷുകാർക്ക് ഒറ്റുകൊടുത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും എം വി ​ഗോവിന്ദൻ വിമർശിച്ചു. 'സ്വാതന്ത്ര്യദിനത്തിന്റെ എൺപതാം വാർഷികപരിപാടികൾ രാജ്യത്തെമ്പാടും ആഘോഷിക്കുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിൽ ശക്തമായ പോരാട്ടം നടത്താൻ ഇന്ത്യൻ ജനതയ്ക്ക് സാധിച്ചുവെന്നതിന്റെ അഭിമാനത്തോടെയാണ് വാർഷികം ആഘോഷിക്കുന്നത്. ബ്രിട്ടീഷുകാർക്ക് അനുകൂലമായി നിന്നവരെ ലോകം കണ്ടതാണ്. ഇന്ന് ഇന്ത്യന്‍ ഭരണകൂടം കൈകാര്യം ചെയ്യുന്നത് ആ സംഘപരിവാര്‍ വിഭാഗങ്ങളാണ്', എം വി ​ഗോവിന്ദൻ പറഞ്ഞു.


രാജ്യത്തെ മതനിരപേക്ഷത, സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം എന്നിവ ഇല്ലാതാക്കുന്നതിന് വേണ്ടി സംഘപരിവാര്‍ കച്ചകെട്ടി പുറപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജനാധിപത്യ ശക്തികൾ വർഗീയതയ്ക്കെതിരെ ഒറ്റക്കെട്ടായി പോരാടണം. വരും നാളുകളിലെ വലിയ പോരാട്ടങ്ങൾക്കായി ഈ ദിനത്തിൽ പ്രതിജ്ഞ ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home