ad
Deshabhimani

80-ാം സ്വാതന്ത്ര്യദിനം; എംഎൽഎ ഓഫീസിൽ പ്രതിപക്ഷ നേതാവ് ദേശീയപതാക ഉയർത്തി

Pinarayi Vijayan

പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തുന്നു

വെബ് ഡെസ്ക്

Published on Aug 15, 2026, 09:36 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാ​ഗമായി പിണറായി കൺവെൻഷൻ സെന്ററിലെ എംഎൽഎ ഓഫീസിനു മുന്നിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ദേശീയ പതാക ഉയർത്തി. സാമ്രാജ്യത്വത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് എൺപതാം സ്വാതന്ത്ര്യദിനത്തിലേക്ക് കടക്കുന്ന ഈ വേളയെ കേവലം ഒരാഘോഷമായി ചുരുക്കരുത്. മറിച്ച്, സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹികാവസ്ഥകളെ കുറിച്ചുള്ള ഗൗരവപൂർണ്ണമായ ഒരു ആത്മപരിശോധനയ്ക്ക് കൂടി ഈ സന്ദർഭത്തിൽ നാം തയ്യാറാകണമെന്ന് പിണറായി വിജയൻ പറഞ്ഞു.





ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും ബഹുസ്വരതയും ഇന്ന് വലിയ വെല്ലുവിളികൾ നേരിടുകയാണ്. 'നാനാത്വത്തിൽ ഏകത്വം' നൽകുന്ന കരുത്തിനെ ദുർബലപ്പെടുത്താനും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ വിഭജിക്കാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നമ്മുടെ ചുറ്റും നടക്കുന്നുണ്ട്. വർഗീയതയ്ക്ക് ഈ മണ്ണിൽ സ്ഥാനമില്ലെന്നും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ കൈവിടാതെ കാത്തുകൊള്ളുമെന്നും ഈ ദിനം നമ്മൾ ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home