ad
Deshabhimani

ഡൽഹി സർവകലാശാല യൂണിയന്‍‌ തെരഞ്ഞെടുപ്പ്: വിദ്യാർഥി രാഷ്ട്രീയത്തിനപ്പുറമുള്ള രാഷ്ട്രീയച്ചൂട്

delhi university
വെബ് ഡെസ്ക്

Published on Sep 13, 2026, 08:46 PM | 2 min read

ന്യൂഡൽഹി: ജന്തർ‌ മന്തർ പ്രക്ഷോഭത്തിന് പിന്നാലെ ഡൽഹി യൂണിവേഴ്സിറ്റിയിൽ തെരഞ്ഞെടുപ്പിന് തുടക്കമാകുമ്പോൾ തീപാറുന്ന രാഷ്ട്രീയ പോരാട്ടത്തിനും ചർച്ചകൾക്കുമാണ് സർവകലാശാല വേദിയാകുക. രാജ്യം തന്നെ ഉറ്റുനോക്കുന്ന യൂണിയൻ തെരഞ്ഞെടുപ്പായി ഡൽഹി സർവകലാശാല തെരഞ്ഞെടുപ്പ് മാറുന്നതും അതുകൊണ്ട് തന്നെയാണ്. മത്സരത്തിന് ഒരുപാട് മാനങ്ങളാണുള്ളത്. ജന്തർ മന്തർ വിദ്യാർഥി യുവജന പ്രക്ഷോഭവും ഡൽ‌ഹി സത്യനികേതനിൽ കെട്ടിടം ഇടിഞ്ഞുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹോസ്റ്റലുകളുടെ അഭാവവും പ്രധാന പ്രചാരണ വിഷയമാക്കുമെന്ന് സ്ഥാനാർഥികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞുകഴിഞ്ഞു. നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയും പ്രക്ഷോഭവും എത്തരത്തിലാണ് വിദ്യാർഥികൾ‌ ഉൾക്കൊണ്ടതെന്ന് തെരഞ്ഞെടുപ്പ് പറയും. വിദ്യാർഥികളുടെ ഭാവി പന്താടിയ കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ ഡൽഹി സർവകലാശാല ഏത് രീതിയിൽ വിധിയെഴുതുമെന്നാണ് ഇനി കാത്തിരുന്ന് തന്നെ കാണേണ്ടതുണ്ട്.


ലോകത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലകളിലൊന്നിലാണ് വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ കാലങ്ങളിൽ എബിവിപി ശക്തമായി നിലകൊണ്ട കാമ്പസിൽ കുറച്ച് വർഷങ്ങളായി എസ്എഫ്ഐ വലിയ മുന്നേറ്റമാണ് നടത്തിവരുന്നത്. അതിനാൽ, തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ എബിവിപി വലിയ അക്രമം അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് തുടങ്ങിയിരിക്കുന്നു. ജന്തർ മന്തർ‌ പ്രക്ഷോഭത്തില്‍ ഡൽഹി സർവകലാശാലയിൽ നിന്നും നിരവധി വിദ്യാർഥികളാണ് പങ്കെടുത്തത്. എസ്എഫ്ഐ പ്രവർത്തകർ പ്രക്ഷോഭത്തിൽ‌ മുന്നണിപ്പോരാളികളായി


പ്രതിഷേധത്തിന്‍റെ അലയൊലികൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നുറപ്പായിരിക്കുകയാണ്.എസ്എഫ്ഐയും ഐഎസയും സജീവമായി സമരത്തില്‍ പങ്കുകൊണ്ടു. തെരഞ്ഞെടുപ്പിലും ഇവർ ഒറ്റ മുന്നണിയായി നിന്നുകൊണ്ടാണ് മത്സരിക്കുന്നത്. മോദി സർക്കാരിനെ മുട്ടുകുത്തിക്കാമെന്ന് വിദ്യാർഥികൾ തെളിയിച്ച ജന്തർ മന്തർ പ്രക്ഷോഭത്തെ അടിച്ചമർത്താൻ എല്ലാ ക്രൂരമാർ​ഗവും പുറത്തെടുത്ത മോ​​ദി -അമിത് ഷാ പട്ടാളത്തിന്റെ നിഷ്ഠൂരത രാജ്യം മറന്നുകാണാനിടയില്ല. നീറ്റ് പരീക്ഷ റദ്ദാക്കിയതിനെ തുടർ‌ന്ന് പരീക്ഷാർ‌ഥികൾ ആത്മഹത്യ ചെയ്തതടക്കമുള്ള സംഭവങ്ങൾ ഡൽഹി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.


എബിവിപി- എൻഎസ്‌യു ആഡംബര രാഷ്ട്രീയത്തിനെതിരായിക്കൂടിയാണ് എസ്എഫ്ഐ-ഐസ സഖ്യത്തിന്റെ പോരാട്ടമെന്ന് സ്ഥാനാർഥികൾ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഐസയുടെ അനന്യ രതുരിയും സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്ഐയുടെ സ്റ്റാൻസിൻ ദെസ്ക്യോയുമാണ് മത്സരിക്കുന്നത്. ഐഎസയുടെ അക്ഷത് ശർമയാണ് വൈസ് പ്രസിഡന്റ് സ്ഥാനാർഥി. എസ്എഫ്ഐയുടെ ബി പാരിജാത് ജോയിന്റ് സെക്രട്ടറി സ്ഥാനാർഥിയാണ്. അനന്യ ഉത്തരാഖണ്ഡ് സ്വദേശിയും സ്റ്റാൻസിൻ ലഡാക്കുകാരിയുമാണ്. അക്ഷതും പാരിജാതും യുപി സ്വദേശികളാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home