ബ്രിക്സ് ഉച്ചകോടി; സസ്യാഹാരം മാത്രം വിളമ്പിയത് വിവാദം

എഐ പ്രതീകാത്മകചിത്രം
ന്യൂഡൽഹി : ഇന്ത്യയുടെ അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടി കഴിഞ്ഞതിനു പിന്നാലെ സമ്മേളനത്തിൽ വിളമ്പിയ ഭക്ഷണങ്ങൾ ചർച്ചയാകുന്നു.
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് നേതാക്കൾക്കായി ഒരുക്കിയ ഗാല ഡിന്നറിൽ പൂർണമായും സസ്യാഹാര വിഭവങ്ങളാണ് വിളമ്പിയത്. വ്ളാദിമിർ പുടിൻ ഉൾപ്പെടെയുള്ള നേതാക്കൾ വിരുന്നിൽ പങ്കെടുത്തിരുന്നു. മഷ്റൂം ഗലൗട്ടി, പനീർ, മില്ലറ്റ് പുലാവ്, ബീറ്റ്റൂട്ട് റൈത്ത തുടങ്ങിയ ഇന്ത്യൻ സസ്യാഹാര വിഭവങ്ങളായിരുന്നു പ്രധാനമായും ഉൾപ്പെടുത്തിയിരുന്നത്. മില്ലറ്റുകൾക്ക് പ്രാധാന്യം നൽകിയ മെനുവിൽ ജിലേബി, ഫിർനി തുടങ്ങിയ മധുരപലഹാരങ്ങളും ഉൾപ്പെടുത്തിയിരുന്നു.
ബ്രിക്സ് മെനു പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ച ആരംഭിച്ചു. ഇന്ത്യക്കാരിൽ 80 ശതമാനം പേരും മാംസാഹാരികളാണെന്നും ഇന്ത്യൻ നോൺ-വെജ് ഭക്ഷണം ഏറെ രുചികരമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിൽ കുറിച്ചതോടെയാണ് ചർച്ചകൾ ആരംഭിച്ചത്. ഇന്ത്യയുടെ ഭക്ഷണ വൈവിധ്യത്തെയും പാരമ്പര്യത്തെയും കാണിക്കാനാണ് സസ്യാഹാരം ഒരുക്കിയതെന്നുപറഞ്ഞ് ബിജെപി രംഗത്തെത്തി.
എന്നാല്‍ ഇന്ത്യയുടെ ഭക്ഷണ വൈവിധ്യം പ്രതിഫലിപ്പിക്കണമെങ്കിൽ ബീഫ്, മട്ടൺ, ചിക്കൻ, മത്സ്യം, ഹൈദരാബാദി ബിരിയാണി, ഗോവൻ ഫിഷ് കറി തുടങ്ങിയ പ്രശസ്ത വിഭവങ്ങളും മെനുവിൽ ഉൾപ്പെടുത്താമായിരുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ വിമർശകർ ചൂണ്ടിക്കാട്ടുന്നു.









0 comments