കേരളത്തെ ഇരുട്ടിലാക്കുന്ന നയങ്ങൾ: കെഎസ്ഇബി ഓഫീസുകളിലേക്ക് സിപിഐ പ്രതിഷേധം

തിരുവനന്തപുരം : കേരളത്തെ ഇരുട്ടിലാക്കുന്ന സർക്കാർ നയങ്ങൾക്കെതിരെയും വൈദ്യുതി രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കാത്തതിലും പ്രതിഷേധവുമായി സിപിഐ. 15ന് വൈകിട്ട് സംസ്ഥാനത്തെ മുഴുവൻ കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിലും ബഹുജന പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.
ജനജീവിതം ദുസ്സഹമാക്കി ദിവസം ഒന്നര മുതൽ രണ്ടുമണിക്കൂർ വരെയാണ് വൈദ്യുതി നിയന്ത്രണം നടപ്പാക്കുന്നത്. നിലവിൽ വൈകിട്ട് 6.15മുതൽ അർധരാത്രി 12.45വരെ വൈദ്യുതി മുടങ്ങുമെന്നാണ് കെഎസ്‌ഇബി അറിയിപ്പ്. കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്‌ഇബി ഉണ്ടാക്കിയ ഹ്രസ്വകാല കരാറുകൾക്ക് റെഗുലേറ്ററി കമീഷൻ അനുമതി നൽകിയെങ്കിലും കരാറിൽ സെപ്തംബറില്ല. വൈകിട്ട് ആറിനും രാത്രി 12നും ഇടയിൽ പീക്ക് സമയത്ത് വൈദ്യുതി ലഭ്യത ഈ മാസം ഉറപ്പാക്കാനുള്ള കരാറുണ്ടാക്കാൻ സർക്കാരിനായില്ല.









0 comments